പാവങ്ങളുടെ കഞ്ഞിയിൽ പാറ്റ ഇടാൻ ചാടി പുറപ്പെടാൻ ഒരു 20 മിനിറ്റ് സാവകാശം എടുത്തിരുന്നെങ്കിൽ രണ്ട് ആൺകുട്ടികളുടെ കണ്ണീർ കേരളം കാണേണ്ടിവരുമായിരുന്നില്ല; തീ ആളിക്കത്തി 20 മിനിറ്റിന് ശേഷം സംഭവിച്ചത്

ഒരു 20 മിനിറ്റ്. പാവങ്ങളുടെ കഞ്ഞിയിൽ പാറ്റ ഇടാൻ ചാടി പുറപ്പെടാൻ ഒരു 20 മിനിറ്റ് സാവകാശം എടുത്തിരുന്നെങ്കിൽ രണ്ട് ആൺകുട്ടികളുടെ കണ്ണീർ കേരളം കാണേണ്ടിവരുമായിരുന്നില്ല. രണ്ട് ജീവന്റെ വിലയായിരുന്നു 20 മിനിറ്റിനുള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്നത്. ആളും സ്വാധീനവും രാഷ്ട്രീയ ശക്തിയും പിടിപാടും ഉള്ള ഒരു സ്ത്രീയുടെ പരാതിയിന്മേൽ നടപടിയെടുക്കാൻ ഇറങ്ങിപ്പുറപ്പെട്ട പോലീസുകാർ ഒരു 20 മിനിറ്റ് സാവകാശം എടുത്തിരുന്നെങ്കിൽ ഇത്രയും വലിയൊരു ദുരന്തത്തിന് കേരളം സാക്ഷിയാകേണ്ടി വരുമായിരുന്നില്ല.... കോടതി വിധി പോലും സത്യത്തിനു വേണ്ടി നിലകൊണ്ടപ്പോൾ ആരുടെയൊക്കെയോ എടുത്തുചാട്ടം സകല വിധികളെയും തകിടം മറിക്കുകയായിരുന്നു....സംഭവം നടന്ന് 20 മിനിട്ടിന് ശേഷം ഇവർക്ക് അനുകൂലമായി സ്റ്റേ ലഭിച്ചത് വളരെയധികം വേദന ഉളവാക്കുന്ന കാര്യമാണ്. കോടതി ഉത്തരവിനെ തുടർന്നായിരുന്നു വിധി നടപ്പിലാക്കാൻ പോലീസ് അവർക്കൊപ്പം എത്തിയത് .
എന്നാൽ അതേ കോടതി തന്നെ രാജന് അനുകൂലമായി തിരിഞ്ഞ് വന്നപ്പോൾ വൈകി പോയി വീടൊഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നെല്ലിമൂട് പോങ്ങിൽ നെട്ടത്തോട്ടം ലക്ഷം വീട് കോളനിക്കുസമീപം രാജനും ഭാര്യ അമ്പിളിയും മരിച്ചതോടെ മക്കളായ രാഹുലും രഞ്ജിത്തും നടത്തിയ വികാര പ്രകടനങ്ങൾ സകളുറെയുടെയും മനസ്സിനെ പിടിച്ച് കുലുക്കിയിരുന്നു . രാഹുൽ പഠനം നിറുത്തി വർക്ക്‌ഷോപ്പിൽ ജോലിക്ക് പോകുകയാണ്. രഞ്ജിത് പ്ലസ് ടു വിദ്യാർത്ഥിയാണ്. ഇക്കഴിഞ്ഞ 22നായിരുന്നു ഈ സംഭവം നടന്നത് . ഒരുവർഷം മുമ്പ് അയൽവാസി വസന്ത തന്റെ മൂന്ന് സെന്റ് പുരയിടം രാജൻ കൈയേറിയതായി കാണിച്ച് നെയ്യാറ്റിൻകര മുനിസിഫ് കോടതിയിൽ പരാതി നൽകുകയായിരുന്നു . അനുകൂല വിധി ലഭിച്ചതിനെ തുടർന്ന് വീട് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് ദമ്പതികൾ തീകൊളുത്തിയത്.പുരയിടത്തിൽ വീട് നിർമ്മിച്ചതിനാൽ കോടതി കമ്മിഷനെ നിയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും രാജൻ തടസപ്പെടുത്തിയിരുന്നു. 22ന് എത്തിയപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് ദമ്പതികൾ പറഞ്ഞെങ്കിലും അധികൃതർ അത് കേട്ടില്ല .
എന്നാൽ സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി മക്കൾ രംഗത്തെത്തി. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ തട്ടിമാറ്റുന്നതിനിടെ തീ കത്തുകയായിരുന്നെന്നാണ് മക്കളുടെ ആരോപണം. തീപിടിത്തത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവം നടന്ന് 20 മിനിട്ടിന് ശേഷം ഇവർക്ക് അനുകൂലമായി സ്റ്റേ ലഭിക്കുകയും ചെയ്തു. 70 ശതമാനത്തോളം പൊള്ളലേറ്റ രാജനെയും ഭാര്യ അമ്പിളിയെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒന്നോടെ രാജനും ഇന്നലെ ഉച്ചയോടെ ഭാര്യ അമ്പിളിയും മരിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഗ്രേഡ് എസ്.ഐ അനിൽകുമാറിനും പൊള്ളലേറ്റു. അതേ സമയം മക്കൾക്ക് വീട് നൽകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു . നെയ്യാറ്റിൻകരയിൽ ജപ്തിനടപടിക്കിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് . തിരുവനന്തപുരം റൂറൽ എസ്പി ബി അശോകനാണ് അന്വേഷണ ചുമതല. സംഭവത്തിൽ പോലീസിനെതിരെ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നിർദേശം വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha