പാർട്ടി കോർ കമ്മിറ്റിയിൽ ശോഭാസുരേന്ദ്രനും അല്‍ഫോണ്‍സ് കണ്ണന്താനവും? ബിജെപി നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തുനിഞ്ഞിറങ്ങി ബിജെപി ദേശീയ നേതൃത്വം; മുരളീധര വിഭാഗം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും

കേരളത്തിലെ ബിജെപി നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തുനിഞ്ഞിറങ്ങി ബിജെപി ദേശീയ നേതൃത്വം. ഇടഞ്ഞുനിൽക്കുന്ന ശോഭാസുരേന്ദ്രനെയും ആരോപണങ്ങൾ ഏറ്റുവാങ്ങുന്ന കെ സുരേന്ദ്രനെയും ബിജെപി നേരിടുന്ന പല പ്രശ്നങ്ങളെയും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ നേതൃത്വം കേരള ബിജെപിയുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത്. ഇതിൽ ഏറ്റവും സുപ്രധാനമായ കാര്യം പാർട്ടി കോർ കമ്മിറ്റിയിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന കാര്യമാണ്. ശോഭാ സുരേന്ദ്രനെയും അൽഫോൻസ് കണ്ണന്താനത്തെയും പാർട്ടി കോർ കമ്മിറ്റയിൽ ഉൾപ്പെടുത്തുമോ എന്നതു തന്നെയാണ് ബിജെപി നേതൃത്വവും അണികളും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരമാകും ഇത്തരത്തിലൊരു തീരുമാനം എടുത്താൽ എന്നാണ് വിശ്വസിക്കപ്പെടുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്ക് എടുക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. മുരളീധര വിഭാഗം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം .
സംസ്ഥാന നേതൃത്വത്തിന്റെ കടും പിടുത്തം പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടി സ്വീക്കകരിച്ചിരിക്കുന്നത് .എന്നാല്‍ പ്രതിഷേധം അറിയിച്ച മുതിര്‍ന്ന നേതാക്കളുമായി കേന്ദ്രം ചര്‍ച്ച നടത്തുവാൻ ഒരുങ്ങുകയാണ് . മുന്നാക്ക, ക്രൈസ്തവ വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകള്‍ കാരണമായെന്നും ദേശീയ നേതൃത്വം വിലയിരുത്തിത്തുകയുണ്ടായി . ശോഭാ സുരേന്ദ്രനെയും അല്‍ഫോണ്‍സ് കണ്ണന്താനത്തെയും പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും പരിശോധിക്കുവാൻ ഒരുങ്ങുകയാണ് . സംസ്ഥാന നേതൃത്വത്തിന്റെ കടും പിടുത്തം പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നത് .
https://www.facebook.com/Malayalivartha