Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ശക്തമായ് ഇടിച്ചതോടെ, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റ് കുഞ്ഞ് കുഴഞ്ഞുവീണു: മരണം ഉറപ്പാക്കിയ ശേഷം മെനഞ്ഞത് ബിസ്ക്കറ്റ് കഥ...


ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ: മോഡേണ്‍ അല്ലെന്നും സൗന്ദര്യം പോരെന്നും കുറ്റപ്പെടുത്തി: 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി; കമലേശ്വരത്ത് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഉണ്ണിക്കൃഷ്ണനെതിരെ പോലീസിന്റെ നിർണായക നീക്കം...


മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ, പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ പ്രവേശിപ്പിച്ചു: സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്ന് എസ്‌ഐടി; വീണ്ടും ചോദ്യം ചെയ്യും...


രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി...


പരിഭാഷ തുടങ്ങി മുപ്പതാം സെക്കന്റില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത ഇടപെടല്‍..സന്ദീപ് വാചസ്പതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം..

കൊലയ്ക്ക് പിന്നിൽ ഒരൊറ്റ കാരണം... വീടിന്റെ പിന്നിലെ മതില്‍ ചാടിക്കടന്ന് എത്തിയ അലക്സ് തോട്ടി ഉപയോഗിച്ച്‌ മുന്‍വാതിലിന്റെ കൊളുത്ത് നീക്കി അകത്തുകടന്നു... ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ആളിനെ തിരിച്ചറിഞ്ഞ ചാന്‍ബീവി 'അലക്സേ വിടെടാ' എന്നു പറഞ്ഞതോടെ തലമുടിയില്‍ പിടിച്ചു ചുമരില്‍ ശക്തിയായി ഇടിച്ചു തറയിലേക്ക് തള്ളി വീഴ്ത്തിയ ശേഷം ചെയ്ത ക്രൂരത! അമ്പരന്ന് നാട്ടുകാർ.... തിരുവല്ലത്ത് വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്...

13 JANUARY 2021 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

ദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളം: സംസ്ഥാനവുമായി പങ്കാളിത്തത്തിന് താത്പര്യം പ്രകടിപ്പിച്ചത് ആഗോള ബിസിനസ് നേതാക്കള്‍: മന്ത്രി പി. രാജീവ്

കെ.യു.ടി.എ ഫുട്‌ബോൾ; മർകസ് സ്കൂളിന് ഇരട്ട വിജയം...

മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് പുതിയ ബഹുനില മന്ദിരം: മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും...

ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ശക്തമായ് ഇടിച്ചതോടെ, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റ് കുഞ്ഞ് കുഴഞ്ഞുവീണു: മരണം ഉറപ്പാക്കിയ ശേഷം മെനഞ്ഞത് ബിസ്ക്കറ്റ് കഥ...

നികുതി അടയ്ക്കുന്നത് ഒഴികെയുള്ള മറ്റൊരു സേവനവും പരിവാഹന്‍ വെബ്‌സൈറ്റിലൂടെ സാധിക്കില്ല

തിരുവല്ലത്ത് വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിത്തടം പാലപ്പൂര് റോഡില്‍ ദാറുല്‍സലാം വീട്ടില്‍ ചാന്‍ബീവി (78)യുടേത് കൊലപാതകമെന്നാണ് കണ്ടെത്തിയത്. ഇവരുടെ സഹായിയായ സ്ത്രീയുടെ ചെറുമകനും സമീപവാസിയുമായ ബിരുദ വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. എട്ടാം തിയതി ഉച്ചതിരിഞ്ഞു നടന്ന ആഭരണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണെന്ന് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി.

ണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അലക്സ്. വണ്ടിത്തടം പാലപ്പൂര് റോഡില്‍ യക്ഷിയമ്മന്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ ചാന്‍ ബീവിയെ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടു ജോലിക്കാരിയാണ് മൃതദേഹം ആദ്യം കാണുന്നത്. ഇവര്‍ ചാന്‍ ബീവിയുടെ മകനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ അണിഞ്ഞിരുന്ന രണ്ടരപവന്റെ സ്വര്‍ണമാലയും രണ്ട് പവന്‍ വരുന്ന രണ്ട് വളകളും മോഷണം പോയതാണ് മരണത്തെ കുറിച്ച്‌ ദുരൂഹത ഉയരാന്‍ കാരണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ അടിയാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിരുന്നു.

വീട്ടില്‍ ആരുമില്ലാത്ത സമയം മനസിലാക്കിയാണ് അലക്സ് മോഷണത്തിനായി എത്തിയത്. കഴിഞ്ഞ ദിവസം പോലീസ്, ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ദര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ എത്തി പരിശോധനകള്‍ നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്. ചാന്‍ ബീവിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അലക്സ്. വീടിന്റെ പിന്നിലെ മതില്‍ ചാടിക്കടന്ന് എത്തിയ അലക്സ് തോട്ടി ഉപയോഗിച്ച്‌ മുന്‍വാതിലിന്റെ കൊളുത്ത് നീക്കി അകത്തുകടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എഴുന്നേറ്റു വന്ന ചാന്‍ബീവിയുടെ മാലയില്‍ പിടിച്ചു വലിച്ചു.

ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ആളിനെ തിരിച്ചറിഞ്ഞ ചാന്‍ബീവി 'അലക്സേ വിടെടാ' എന്നു പറഞ്ഞതോടെ തലമുടിയില്‍ പിടിച്ചു ചുമരില്‍ രണ്ടു തവണ ശക്തിയായി ഇടിച്ചു തറയിലേക്ക് തള്ളി വീഴ്ത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു. തുടര്‍ന്ന് കോളജില്‍ എത്തി വനിതാ സുഹൃത്തുമായി സംസാരിച്ച ശേഷം വീട്ടില്‍ മടങ്ങി എത്തി. ഓരോ പവന്‍ വീതമുള്ള രണ്ടു വളകളും രണ്ടര പവന്‍ മാലയുമാണ് പ്രതി കവര്‍ന്നത്. മാല കല്ലിയൂരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചു. വളകളിലൊന്ന് മുക്കുപണ്ടമാണെന്ന് അവര്‍ പറഞ്ഞതിനെത്തുടര്‍ന്ന് കനാലില്‍ എറിഞ്ഞു ശേഷിച്ച വളയും പണവും പ്ലാസ്റ്റിക് കൂടിലാക്കി സമീപത്തെ സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിന്റെ സണ്‍ഷെയ്ഡില്‍ ഒളിപ്പിച്ചത് പൊലീസ് കണ്ടെടുത്തു.

സംഭവം പുറത്തറിഞ്ഞ ശേഷം നാട്ടുകാര്‍ക്കൊപ്പം ചാന്‍ബീവിയുടെ വീട്ടിലെത്തിയ പ്രതി ചാന്‍ബീവിയെ ആശുപത്രിയിലെത്തിക്കാനും മരണ വീട്ടില്‍ ഒരുക്കങ്ങള്‍ നടത്താനും സജീവമായിരുന്നു. ചാന്‍ ബീവിയുടെ വീട്ടില്‍ നിന്നു മുന്‍പ് മൊബൈല്‍ ഫോണ്‍, പണം എന്നിവ മോഷണം പോയിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച്‌ പരാതി നല്‍കിയിരുന്നില്ല.

അലക്സ് ആവശ്യപ്പെടുമ്ബോഴെല്ലാം ചാന്‍ബീവി പണം നല്‍കിയിരുന്നു സെക്രട്ടേറിയറ്റില്‍ ധനകാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി ആയ മകന്‍ അന്‍വര്‍ ഹുസൈന്‍ ജോലിക്കുപോയി കഴിഞ്ഞാല്‍ വീട്ടില്‍ ചാന്‍ബീവി ഒറ്റക്കാണ്. ആഹാരം നല്‍കാനുള്ള സമയത്തു മാത്രമാണ് അലക്സിന്റെ മുത്തശ്ശി കൂടിയായ പരിചാരിക എത്തുക. സംഭവ ദിവസം ഉച്ചക്ക് രണ്ടിന് കാട്ടാക്കടയിലെ കോളജില്‍ നിന്നെന്ന മട്ടില്‍ അലക്സ് വീട്ടിലേക്ക് വിളിച്ച്‌ കുശലാന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഈ സമയത്ത് സംഭവം നടക്കുന്ന വീടിന്റെ പരിസരത്ത് അലക്സ് ഉണ്ടായിരുന്നു എന്നു പൊലീസ് കണ്ടെത്തി.

കൊലപാതകത്തിനു ശേഷം കോളജില്‍ എത്തി വനിതാ സുഹൃത്തുമായി സംസാരിച്ചത് സംഭവ സമയത്ത് സ്ഥലത്ത് ഇല്ലെന്നു‌വരുത്തി തീര്‍ക്കാന്‍ ആണെന്നും പൊലീസ് കരുതുന്നു. മരണ സമയത്ത് അലക്സിന്റെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ സംഭവ സ്ഥലത്ത് ആയിരുന്നു എന്നു തെളിഞ്ഞതോടെ നേരത്തെ പറഞ്ഞ നുണകള്‍ പൊളിയുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു.

അന്വേഷണം തന്നിലേക്ക് എത്തുന്നുണ്ടോ എന്നറിയാനായി പത്രങ്ങളുടെ ഇന്റര്‍നെറ്റ് പതിപ്പ് അലക്സ് വായിച്ചിരുന്നതും പൊലീസ് കണ്ടെത്തി. മോഷ്ടിച്ച്‌ കിട്ടുന്നതടക്കം മാസം അരലക്ഷത്തോളം രൂപ ചെലവഴിച്ചുള്ള ആഡംബര ജീവിതമായിരുന്നു അലക്സിന്റേതെന്ന് പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളം: സംസ്ഥാനവുമായി പങ്കാളിത്തത്തിന് താത്പര്യം പ്രകടിപ്പിച്ചത് ആഗോള ബിസിനസ് നേതാക്കള്‍: മന്ത്രി പി. രാജീവ്  (2 minutes ago)

കെ.യു.ടി.എ ഫുട്‌ബോൾ; മർകസ് സ്കൂളിന് ഇരട്ട വിജയം...  (5 minutes ago)

കലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടു: കലാമണ്ഡലത്തില്‍ ക്രിയേറ്റീവ് ഇന്‍കുബേറ്റര്‍ സ്ഥാപിക്കും...  (7 minutes ago)

മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് പുതിയ ബഹുനില മന്ദിരം: മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും...  (12 minutes ago)

ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്  (26 minutes ago)

നികുതി അടയ്ക്കുന്നത് ഒഴികെയുള്ള മറ്റൊരു സേവനവും പരിവാഹന്‍ വെബ്‌സൈറ്റിലൂടെ സാധിക്കില്ല  (32 minutes ago)

ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ: മോഡേണ്‍ അല്ലെന്നും സൗന്ദര്യം പോരെന്നും കുറ്റപ്പെടുത്തി: 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി; കമലേ  (40 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ, പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ പ്രവേശിപ്പിച്ചു: സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്ന് എസ്‌ഐടി; വീണ്  (48 minutes ago)

രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി  (1 hour ago)

30-ാം സെക്കന്‍ഡില്‍ ഇടപെട്ട് മോദി;  (1 hour ago)

തന്റെ മുഖം അനാവശ്യമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു: ഷിംജിത ബസില്‍ വച്ച് ചിത്രീകരിച്ച വിഡിയോയില്‍ മുഖം പതിഞ്ഞ സ്ത്രീ പരാതിയുമായി രംഗത്ത്  (1 hour ago)

മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

മറ്റൊരാളുടെ മുഖവും സമൂഹത്തിന് ഇട്ടുകൊടുത്തു  (1 hour ago)

SABARIMALA സുകുമാരൻ നായർക്ക് അഭിമാനിക്കാം  (1 hour ago)

ക്രിസ്മസ് പുതുവത്സര ബംപര്‍ ഭാഗ്യശാലി ആര്?  (1 hour ago)

Malayali Vartha Recommends