ശരിയായ കൊവിഡ് മരണനിരക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?; രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ നാല്‍പത് ശതമാനവും ഇപ്പോള്‍ കേരളത്തിലാണ്; കൊവിഡ് സ്ഥിതി നിയന്ത്രണാതീതമായതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്‌ക്കും ആരോഗ്യമന്ത്രിയ്‌ക്കുമുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന് നേരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇതര സംസ്ഥാനങ്ങളിലെല്ലാം കേസുകള്‍ അനുദിനം കുറയുമ്ബോള്‍ കേരളത്തില്‍ കൊവിഡ് രോഗികള്‍ കൂടിവരികയാണ്. പ്രതിരോധത്തില്‍ കേരളം ഒന്നാമതാണെന്ന് ഏത് സൂചിക വെച്ചാണ് ആവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കണം. പരിശോധന കുറച്ചതാണ് കൊവിഡ് പ്രതിരോധത്തിലുണ്ടായ പ്രധാന പാളിച്ച. പരിശോധന കൂട്ടണമെന്ന് ആവശ്യപ്പെട്ടവരെയെല്ലാം അധിക്ഷേപിച്ചു. കൊവിഡ് സ്ഥിതി നിയന്ത്രണാതീതമായതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്‌ക്കും ആരോഗ്യമന്ത്രിയ്‌ക്കുമുണ്ട്. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ നാല്‍പത് ശതമാനവും ഇപ്പോള്‍ കേരളത്തിലാണ്.
സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കൊവിഡ് സ്ഥിതി അതിരൂക്ഷമാണ്. എറണാകുളത്ത് 800 മുതല്‍ 1000 വരെയാണ് ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരത്ത് കേസ് ഫെര്‍ട്ടിലിറ്റി നിരക്ക് 0.8% ആണ്. ഇത് സംസ്ഥാന ശരാശരിയുടെ ഇരട്ടിയോളം വരും. പി ആര്‍ ഏജന്‍സികളെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും പ്രചാരണം നടത്തി. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും യാഥാര്‍ത്ഥ്യം മനസിലായി.
മഹാമാരിയെ ആദ്യഘട്ടത്തില്‍ തന്നെ നിലംപരിശാക്കിയെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം. ഇതൊരു മാരത്തണിന്റെ തുടക്കം മാത്രമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അമിത ആത്മവിശ്വാസം നല്‍കരുതെന്നും പറഞ്ഞ താനടക്കമുള്ളവരെ മുഖ്യമന്ത്രിയും സിപിഎമ്മും കടന്നാക്രമിച്ചുവെന്നും വി.മുരളീധരന്‍ ആരോപിച്ചു.
ശരിയായ കൊവിഡ് മരണനിരക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ? ഐസിഎംആറും ലോകാരോഗ്യ സംഘടനയും നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അട്ടിമറിച്ചാണ് മരണസംഖ്യ പിടിച്ചു നിര്‍ത്തിയെന്ന അവകാശവാദം സര്‍ക്കാര്‍ നടത്തുന്നത്. കാന്‍സറോ മാരക രോഗങ്ങളോ ഉളളവര്‍ കൊവിഡ് ബാധിച്ച് മരിച്ചാല്‍ അത് കൊവിഡ് മരണമായി കണക്കാക്കണമെന്ന മാര്‍ഗനിര്‍ദേശം കേരളത്തില്‍ പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ ഓഗസ്റ്റ് വരെ കൊവിഡ് പോസിറ്റീവായ മരണങ്ങളില്‍ ഏതാണ്ട് 40 ശതമാനവും അത്തരത്തില്‍ കണക്കാക്കിയില്ല.മരണശേഷം സ്രവമെടുത്ത് നെഗറ്റീവാക്കുന്നത് കേരളത്തില്‍ മാത്രമുള്ള പ്രോട്ടോക്കോളാണെന്ന് മുരളീധരന്‍ പരിഹസിച്ചു.
കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് സര്‍ക്കാരിനായിരുന്നെങ്കില്‍ ഇപ്പോള്‍ നേരിടുന്ന പരാജയത്തിന്റെ ഉത്തരവാദിത്തവും ആര്‍ക്കാണെന്ന് മുഖ്യമന്ത്രി പറയണം. അദ്ദേഹത്തിനാണോ, അതോ ആരോഗ്യമന്ത്രിക്കാണോ? ഫാഷന്‍ മാഗസിനുകളുടെ മുഖചിത്രമാവുന്ന തിരക്കില്‍ ആരോഗ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേയെന്നും വി.മുരളീധരന്‍ ചോദിച്ചു. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ തെല്ലും ആശങ്കയില്ലെന്നാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി പറയുന്നത്. വ്യാപനം വൈകിപ്പിക്കാനായെന്നാണ് മന്ത്രിയുടെ വാദം. കേരളം രോഗകേന്ദ്രമായി മാറുന്നത് അഭിമാനമാണെന്ന് പറയാന്‍ കെ.കെ.ശൈലജയ്‌ക്കേ കഴിയൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha