വിദ്യാര്‍ഥിനികളെ സൗഹൃദം നടിച്ച് ദുരുപയോഗം ചെയ്യും...പെൺകുട്ടിയുടെ ആത്മഹത്യയിൽ പൊലീസിന് നിർണ്ണായകമായ തെളിവ് ലഭിച്ചത് ഫോണില്‍നിന്ന്....പെണ്‍കുട്ടിയുമൊത്തുള്ള ചിത്രങ്ങളിൽ കുടുങ്ങിയത് യുവതി; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ

തൃശൂരിൽ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. വരന്തരപ്പിള്ളി ചക്കുങ്ങല്‍ വീട്ടില്‍ അഭിരാമിയാണ് (24) അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച തൃശൂരില്‍ വീട്ടിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സൗഹൃദങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് അഭിരാമിയിലെത്തിയത്. ഫോണില്‍നിന്ന് പെണ്‍കുട്ടിയുമൊത്തുള്ള ചിത്രങ്ങളും ലഭിച്ചു.
മരിച്ച കുട്ടിക്ക് മറ്റൊരു ആണ്‍കുട്ടിയുമായുള്ള സൗഹൃദം വിലക്കിയതിലെ മാനസിക സമ്മര്‍ദമാണ് ആത്മഹത്യക്കിടയാക്കിയതെന്നാണ് കണ്ടെത്തല്‍. യുവതി മറ്റ് വിദ്യാര്‍ഥിനികളുമായും സൗഹൃദം സ്ഥാപിച്ച് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. യുവതിക്കെതിരെ പോക്സോ കേസും ആത്മഹത്യ പ്രേരണാകുറ്റവും ചുമത്തി.
https://www.facebook.com/Malayalivartha