ശുചിമുറിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങവെ ക്ലോസറ്റിന് സമീപം കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച....വീട്ടിലെ ശുചിമുറിയില്‍ വമ്പന്‍ രാജവെമ്പാല എങ്ങിനെ വന്നു എന്ന് അമ്പരന്ന് നാട്ടുകാരും വീട്ടുടയനും....കാലടിയില്‍ പരിഭ്രാന്തി പരത്തിയ അതിഥിയെ വലയ്ക്കുള്ളിലാക്കിയത് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ

കാലടിയില്‍ വീട്ടിലെ ശുചിമുറിയില്‍ വമ്പന്‍ രാജവെമ്ബാല എത്തിയത് പരിഭ്രാന്തി പരത്തി. രാജവെമ്പാല ശുചിമുറിയില്‍ ഉണ്ടെന്ന് അറിയാതിരുന്ന വീട്ടുകാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇല്ലിത്തോട് പുതുച്ചേരി ജാണിയുടെ വീട്ടിലെ ശുചി മുറിയിലാണ് രാജവെമ്ബാലയെ കണ്ടത്.
വീട്ടിലെ ഒരു അംഗം ശുചി മുറിയ്ക്ക് അകത്തേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ക്ലോസറ്റിന് സമീപം രാജവെമ്ബാല കിടക്കുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ശുചിമുറിയുടെ വാതില്‍ അടച്ചശേഷം വനം വകുപ്പിനെ വിവരം അറിയിച്ചു. -
വീടിന് പുറത്തെ ശുചിമുറിയിലാണ് രാജവെമ്ബാല എത്തിയത്. സ്‌പെഷ്യല്‍ ഫോറെസ്റ്റ് പ്രൊട്ടക്ഷന്‍ ഫോഴ്സ് ഓഫീസര്‍ ജെ.ബി സാബു, വാച്ചര്‍ ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രാജവെമ്ബാലയെ പിടികൂടാന്‍ ശ്രമം നടത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്ബിനെ വലയ്ക്കുള്ളിലാക്കിയത്.
പാമ്ബിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ശുചി മുറിയില്‍ നിന്നിറങ്ങി അപ്രതീക്ഷിതമായി മുറ്റത്തേയ്ക്ക് ഇഴഞ്ഞെത്തിയത് അവിടെ തടിച്ചുകൂടിയവരെ പരിഭ്രാന്തിയിലാക്കി. തുടര്‍ന്ന് പാമ്ബിനെ പിന്നാലെ പിന്തുടര്‍ന്നെത്തിയ വനംവകുപ്പ് സംഘം തന്ത്രപരായി അതിനെ പിടികൂടുകയായിരുന്നു. 12 അടി നീളമുള്ള പെണ്‍ രാജവെമ്ബാലയായിരുന്നു ജാസിന്‍റെ വീട്ടിലെത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാമ്ബിനെ പിന്നീട് നേര്യമംഗലം വനത്തില്‍ തുറന്നുവിട്ടു.
https://www.facebook.com/Malayalivartha