പൊട്ടിക്കരഞ്ഞ് സുധാകരന്‍ ഗോവിന്ദന് പാലക്കാട് രാഹുൽ പേടി ശ്രീനാദേവിയെ ഇറക്കിയില്ലെങ്കിൽ കളി മാറും സതീശന് ഭീഷണി

നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കണമെന്ന ആഗ്രഹത്തെച്ചൊല്ലി ഇടഞ്ഞു നിൽക്കുന്ന കെ. സുധാകരൻ എംപി, പാർട്ടി പരിപാടിയിൽ വിതുമ്പി. അന്തരിച്ച കോൺഗ്രസ് നേതാവ് കാപ്പാടൻ രമേശന്റെ അനുസ്മരണ ചടങ്ങിലാണ് കെ. സുധാകരൻ വൈകാരികമായി സംസാരിച്ചത്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ താങ്ങായി നിൽക്കുകയും പ്രയാസകരമായ ഘട്ടങ്ങളിൽ സംരക്ഷിക്കുകയും ചെയ്ത വ്യക്തിയായിരുന്നു കാപ്പാടൻ രമേശനെന്നു കെ. സുധാകരൻ പറഞ്ഞു. ഇന്ന് താൻ ജീവനോടെ ഇരിക്കുന്നത് കാപ്പാടൻ രമേശന്റെ കാവൽകൊണ്ടാണെന്നു പറഞ്ഞപ്പോഴാണ് സുധാകരൻ വിതുമ്പിയത്.
https://www.facebook.com/Malayalivartha
























