തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് വിജയ്‌യുടെ ടിവികെ

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്നും ആരുമായും സഖ്യത്തില്‍ ഇല്ലെന്നും തമിഴക വെട്രി കഴകം. എന്‍.ഡി.ഐ സഖ്യത്തില്‍ എത്തിക്കാന്‍ ബിജെപി ശ്രമം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ടിവികെയുടെ ജനറല്‍ സെക്രട്ടറി സി.ടി.ആര്‍ നിര്‍മ്മല്‍ കുമാര്‍ ഈ കാര്യം വ്യക്തമാക്കിയത്.
80 സീറ്റും ഉപമുഖ്യമന്ത്രി പദവും ആയിരുന്നു ടിവികെയ്ക്ക് എന്‍.ഡി.ഐ വാഗ്ദാനം ചെയ്തത്. ബിജെപി സഖ്യത്തില്‍ എത്തിക്കാന്‍ ദേശീയ നേതൃത്വം ശ്രമിക്കുന്നുണ്ടെന്നും ആയിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് തുറന്നുപറച്ചില്‍ നടത്തിയത്.
https://www.facebook.com/Malayalivartha























