സ്‌കൂളിലെത്താന്‍ രണ്ട് മിനിട്ട് വൈകിയതിന് ഒന്നാം ക്ലാസുകാരനോട് സ്‌കൂള്‍ അധികൃതര്‍ കാട്ടിയ ക്രൂരത?

സ്‌കൂളിലെത്താന്‍ രണ്ട് മിനിട്ട് വൈകിയതിന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആറ് വയസുകാരനെ രണ്ട് മണിക്കൂര്‍ പൊരി വെയിലത്ത് നിര്‍ത്തിയതായി പരാതി. ബംഗളൂരു യെലഹങ്കയിലെ അറ്റൂര്‍ ലേഔട്ടിന് സമീപമുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം.
കുട്ടി വൈകിയെത്തിയതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കടുത്ത ശിക്ഷ നല്‍കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരോട് കാര്യം തിരക്കിയപ്പോള്‍ അങ്ങേയറ്റം മോശമായിട്ടാണ് പ്രിന്‍സിപ്പല്‍ പെരുമാറിയതെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം. പ്രിന്‍സിപ്പലുമായി നടന്ന വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട യെലഹങ്ക ന്യൂ ടൗണ്‍ പൊലീസ് സ്‌കൂളിനെതിരെ എന്‍സിആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് പൊലീസ് വ്യക്തമാക്കി. സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ നടപടിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha























