തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയെന്ന് കെ.സി. വേണുഗോപാല്‍

തിരഞ്ഞെടുപ്പ് തീയതി നേരത്തെയാക്കിയതില്‍ വിയോജിപ്പ് അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകി. അവധി ദിവസങ്ങള്‍ ഒഴിവാക്കിയാല്‍ സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുന്നത് ഒന്‍പത് ദിവസം മാത്രമാണ്. കോണ്‍ഗ്രസിന് പ്രധാന പോരാട്ടം നടക്കുന്ന ഇടങ്ങളില്‍ ഏപ്രില്‍ ഒന്‍പതിനാണ് തിരഞ്ഞെടുപ്പ്.
കോണ്‍ഗ്രസ് പ്രചാരണം പരിമിതപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനത്തില്‍ ദുരൂഹതയുണ്ട്. തിരഞ്ഞെടുപ്പ് കുറച്ച് ദിവസത്തേക്ക് മാറ്റി വെച്ചെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എന്തായിരുന്നു ബുദ്ധിമുട്ടെന്ന് അദേഹം ചോദിച്ചു. ഞങ്ങള്‍ക്ക് ഭയമില്ല, ഞങ്ങള്‍ സജ്ജമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അഞ്ച് ദിവസമായാലും പത്ത് ദിവസമായാലും ഞങ്ങള്‍ ജയിക്കും. 25 ദിവസം കഴിഞ്ഞാല്‍ കേരളത്തില്‍ ഭരണം മാറുമെന്ന് അദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























