Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

തന്റെ മകനെ ചതിച്ചു കൊന്നതാണ്... മകന്റേത് കരുതികൂട്ടിയുള്ള കൊലപാതകമാണ്... ഉള്ളതു വെച്ച് സന്തോഷത്തോടെ ജീവിച്ച കുടുംബമാണ് നമ്മുടേത്... കര്‍മ്മം ചെയ്യാന്‍ എനിക്ക് ഇനി ആരുണ്ട്.... പൊട്ടിക്കരഞ്ഞ് പ്രദീപിന്റെ അമ്മ.... ആ അമ്മയുടെ വാക്കുകള്‍ കേട്ട് സെക്രട്ടറിയേറ്റിനു മുന്നിലെ സമരപന്തലിരുന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു

21 JANUARY 2021 10:08 AM IST
മലയാളി വാര്‍ത്ത

തന്റെ മകനെ ചതിച്ചു കൊന്നതാണ്... മകന്റേത് കരുതികൂട്ടിയുള്ള കൊലപാതകമാണ്... ഉള്ളതു വെച്ച് സന്തോഷത്തോടെ ജീവിച്ച കുടുംബമാണ്... കര്‍മ്മം ചെയ്യാന്‍ എനിക്ക് ഇനി ആരുണ്ട്.... പുത്ര ദുഖ:ത്താല്‍ മരിക്കേണ്ടിവരുന്ന വിധവയുടെ ഗതി ഒരമ്മയക്കും വരാതിരിക്കട്ടെ പൊട്ടിക്കരഞ്ഞ് പ്രദീപിന്റെ അമ്മ.... ആ അമ്മയുടെ വാക്കുകള്‍ കേട്ട് സെക്രട്ടറിയേറ്റിനു മുന്നിലെ സമരപന്തലിരുന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.


മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടന്ന സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അമ്മ വസന്തകുമാരിയമ്മ . ' കൊലപാതകികളെ രക്ഷിക്കാനുള്ള ശ്രമമാണ് അന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത്. മോനെ നശിപ്പിച്ചതുപോലെ കുടുംബത്തേയും നശിപ്പിക്കാനാണ് കാപാലികരുടെ ശ്രമം. കുടുംബം അരാജകത്വത്തിലാണ്. ഉള്ളതു വെച്ച് സന്തോഷത്തോടെ ജീവിച്ച കുടുംബമാണ്.

 

 

ഞങ്ങള്‍ക്ക് ജീവന്‍ പ്രശ്‌നമൊന്നുമില്ല. മകനു നീതി കിട്ടണം. പ്രദീപിനെ നല്ല രീതിയിലാണ് വളര്‍ത്തിയത്.ആവശ്യമില്ലാതെ ഒരു കാര്യത്തിലും ഇടപെടില്ലായിരുന്നു. അവനെ കുടുക്കിയതാണ്'' വസന്തകുമാരിയമ്മ പറഞ്ഞു.ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹത്തില്‍ പ്രദീപിന്റെ കുടുംബാഗങ്ങളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.

നിരവധി ഭീഷണികള്‍ നേരിട്ടിരുന്ന പ്രദീപിനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റേയും ആക്ഷന്‍ കൗണ്‍സിലിന്റെയും ആരോപണം.പി ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമീപകാലത്ത് തിരുവനന്തപുരത്ത് സംഭവിച്ച രണ്ട് മാധ്യമപ്രവര്‍ത്തകരുടെ മരണങ്ങള്‍ ഒട്ടേറെ ദുരൂഹതയുണര്‍ത്തുന്നതാണെന്ന് സമരം ഉദ്ഘാടനം ചെയ്ത പി.ടി.തോമസ് പറഞ്ഞു.

പ്രദീപിന്റെ സ്‌കൂട്ടര്‍ പരിശോധിക്കാനോ, രേഖകള്‍ പരിശോധിക്കാനോ അന്വേഷണം നടത്തിയ പൊലീസ് തയാറായിട്ടില്ല. അപകടമുണ്ടാക്കിയെന്നു പറഞ്ഞ് കസ്റ്റഡിയിലെടുത്ത വാഹനവുമായി ബന്ധപ്പെട്ട് യാതൊരു പരിശോധനയും പൊലീസ് നടത്തിയില്ല. സജീവമായി നിന്ന ഒരു മാധ്യമപ്രവര്‍ത്തകന് ഇതാണവസ്ഥയങ്കില്‍ നാളെ ആര്‍ക്കും എന്തും സംഭവിക്കാം. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ദുരന്തം എല്ലാവരുടേയും കണ്ണുതുറപ്പിക്കണം. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനായി സി.ബി.ഐ. അന്വേഷണം വേണമെന്ന് പി.ടി.തോമസ് ആവശ്യപ്പെട്ടു


ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ എം ഷാജഹാന്‍, മാധ്യമ പ്രവര്‍ത്തകരായ പി ശ്രീകുമാര്‍, രാജേഷ് പിള്ള, സോയിമോന്‍ മാത്യ, ശ്രീലാപിള്ള, ലക്ഷ്മി എന്നിവര്‍ സംസാരിച്ചു,



ഓഫീസില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് ടിപ്പര്‍ ലോറിയിടിച്ച് പ്രദീപ് മരിക്കുന്നത്. ഡിസംബര്‍ 14ന് വൈകുന്നേരം കാരയ്ക്കാപമണ്ഡപത്തിലായിരുന്നു അപകടം നടന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കേസില്‍ ടിപ്പര്‍ ലോറി ്രൈഡവറര്‍ ജോയിയെ അറസ്റ്റ് ചെയ്തിരുന്നു. അപകടം നടക്കുന്ന സ്ഥലത്തിന് 150 മീറ്റര്‍ മുന്‍പുളള ദൃശ്യങ്ങളില്‍ രണ്ട് ആക്ടീവ സ്‌കൂട്ടറുകള്‍ക്ക് പിന്നിലായി പ്രദീപ് പോകുന്നത് വ്യക്തമാണ്.

ഈ രണ്ട് സ്‌കൂട്ടറുകളെയും മറികടക്കുന്നതിനിടയിലാണ് വലതുഭാഗത്ത് കൂടി വന്ന ലോറിയില്‍ പ്രദീപിന്റെ സ്‌കൂട്ടര്‍ തട്ടുന്നതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഈ രണ്ട് സ്‌കൂട്ടറുകളും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രദീപ് ലോറിയിടിച്ച് മരണപ്പെട്ട സമയത്ത് സംഭവ സ്ഥലത്തുകൂടി സ്‌കൂട്ടറില്‍ സഞ്ചരിച്ചെന്നു പറയുന്നവരുടെ ചിത്രങ്ങള്‍ പൊലീസ് ഇന്നലെ പുറത്തുവിട്ടു. ഈ വാഹനങ്ങളെക്കുറിച്ചോ, വ്യക്തികളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ നേമം പൊലീസുമായി ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (20 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (2 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends