Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യം സുഹൃത്തുക്കളെ പൊക്കി... കസ്റ്റംസിനെതിരെ നിയമസഭയില്‍ ആഞ്ഞടിച്ചതിന് പിന്നാലെ കട്ടക്കലിപ്പില്‍ കസ്റ്റംസ്; ഡോളര്‍ കടത്തില്‍ ഇ.ഡി. കേസ്; നിയമസഭാ സമ്മേളനത്തിനു ശേഷം സ്പീക്കറെ ചോദ്യംചെയ്യാന്‍ കസ്റ്റംസ് തീരുമാനം; അടുത്തയാഴ്ച നോട്ടീസ് നല്‍കും

22 JANUARY 2021 08:36 AM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനൊരുങ്ങി ഹൈക്കമാൻഡ്

സങ്കടം താങ്ങാനാവാതെ.... എന്നും രാവിലെ പഠിക്കാനായി അഞ്ചിന് മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, പരുക്കേറ്റെന്ന വിളിയെത്തിയത് പോലീസ് സ്റ്റേഷനിൽ നിന്ന്... ഒടുവിൽ ആ വാർത്ത കേട്ട്....

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്... സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെടുക്കുന്നതായി സൂചന

സങ്കടമടക്കാനാവാതെ.... കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....

നിയമസഭയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഭരണപക്ഷവും അന്വേഷണ ഏജന്‍സികള്‍ക്കെതിരെ കത്തിക്കയറുമ്പോള്‍ മറുപക്ഷത്ത് ശക്തമായ നീക്കത്തിനൊരുങ്ങി കസ്റ്റംസും ഇഡിയും. നിയമസഭാ സമ്മേളനത്തിനുശേഷം സ്പീക്കറെ ചോദ്യംചെയ്യാനാണു കസ്റ്റംസ് തീരുമാനം. അടുത്തയാഴ്ച നോട്ടീസ് നല്‍കും.

ശ്രീരാമകൃഷ്ണനുമായി ബന്ധമുള്ള രണ്ടു പേരെ ഡോളര്‍ കടത്തു കേസില്‍ കസ്റ്റംസ് ഇന്നലെ ചോദ്യംചെയ്തിരുന്നു. സ്പീക്കറുടെ സുഹൃത്ത് നാസര്‍, മസ്‌കറ്റില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ലഫീര്‍ മുഹമ്മദ് എന്നിവരെയാണു ചോദ്യംചെയ്തത്. ഇരുവരും സ്പീക്കറുടെ നിയമസഭാ മണ്ഡലമായ പൊന്നാനിയില്‍നിന്നുള്ളവരാണ്.

നാസറിന്റെ പേരിലുള്ള സിം കാര്‍ഡ് സ്പീക്കര്‍ നേരത്തേ രഹസ്യമായി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു. നയതന്ത്ര ബാഗേജില്‍നിന്നു സ്വര്‍ണം കണ്ടെടുത്ത ജൂലൈ ആദ്യ ആഴ്ച മുതല്‍ സിം കാര്‍ഡ് ഉപയോഗത്തിലില്ല. ഈ സിം കാര്‍ഡ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കസ്റ്റംസിനു നിര്‍ണായക വിവരം ലഭിച്ചതായാണു സൂചന. ഇതോടെയാണ് ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ വിളിക്കാന്‍ തീരുമാനമായത്.

അതേസമയം സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ സഹായത്തോടെ യു.എ.ഇ. കോണ്‍സുലേറ്റിലെ നയതന്ത്ര ബാഗില്‍ വിദേശത്തേക്കു ഡോളര്‍ കടത്തിയതിനു പിന്നില്‍ നടന്നത് കള്ളപ്പണം വെളുപ്പിക്കലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡോളര്‍ കടത്തില്‍ കസ്റ്റംസിനു പിന്നാലെ അന്വേഷണം തുടങ്ങിയ ഇ.ഡി, ഇന്നു ചോദ്യംചെയ്യലിനു ഹാജരാകാന്‍ പൊന്നാനി സ്വദേശി ലഫീര്‍ മുഹമ്മദിനു നോട്ടീസ് നല്‍കി. മസ്‌കറ്റില്‍ സ്വാശ്രയ കോളജ് നടത്തുന്ന ലഫീര്‍ മുഹമ്മദിനു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമായും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറുമായും അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു.

മസ്‌കറ്റ് മിഡില്‍ ഈസ്റ്റ് കോളജിന്റെ ഡീന്‍ ഡോ. കിരണ്‍ തോമസിനെ കഴിഞ്ഞയാഴ്ച കസ്റ്റംസ് ചോദ്യംചെയ്തിരുന്നു. ഇവര്‍ അബുദാബിയില്‍ പുതിയ ശാഖ ആരംഭിക്കാനിരിക്കെ നടത്തിയ അഭിമുഖത്തില്‍ സ്വപ്‌ന സുരേഷും പങ്കെടുത്തിരുന്നു. 2018 ല്‍ നടന്ന അഭിമുഖത്തിനായി ശിവശങ്കറിനൊപ്പമാണു സ്വപ്‌ന ചെന്നത്. സ്വപ്‌നയ്ക്കായി ശിവശങ്കര്‍ ശിപാര്‍ശ ചെയ്തിരുന്നു. ഡോ. കിരണിനെയും ഇ.ഡി. വിളിച്ചുവരുത്തും.

കോളജില്‍ മുതല്‍ മുടക്കിയിട്ടുണ്ടോ എന്നാണു കിരണിനോടു കസ്റ്റംസ് ആരാഞ്ഞത്. ഡീനിനു മുതല്‍ മുടക്കാന്‍ കഴിയില്ലെന്നാണു മസ്‌കറ്റിലെ ചട്ടമെന്നായിരുന്നു മറുപടി. ഉന്നതരായ പലരും കോളജില്‍ ബിനാമിപേരില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണു കരുതുന്നത്. ശ്രീരാമകൃഷ്ണന്‍, ശിവശങ്കര്‍ എന്നിവരും മറ്റു ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരം വിമാനത്താവളം വഴി 1.90 ലക്ഷം യു.എസ്. ഡോളര്‍ ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ചു ദുബായിലേക്കു കടത്തിയെന്നു സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. ഇത് എന്തിനു വേണ്ടിയായിരുന്നു എന്നും ആര്‍ക്കെല്ലാം പങ്കുണ്ടെന്നും സ്വപ്‌നയും സരിത്തും കസ്റ്റംസിനോടു പറഞ്ഞു. ഇതു കോടതിയില്‍ രഹസ്യമൊഴിയായും രേഖപ്പെടുത്തി. ഇതിന്റെ പകര്‍പ്പ് ലഭിച്ചതിനു ശേഷം സ്പീക്കര്‍, ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യാനാണ് ഇ.ഡിയുടെ നീക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..  (1 hour ago)

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് തീരുമാനം....  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...  (2 hours ago)

മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, ...  (3 hours ago)

അർജന്റീന സൂപ്പർ താരം ലയണൽ മെസി  (3 hours ago)

നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ...  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്...  (4 hours ago)

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....  (4 hours ago)

അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്ന്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക്‌ തപാൽ വോട്ട്‌ ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കാം...  (4 hours ago)

ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി  (4 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (5 hours ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (5 hours ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (6 hours ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (6 hours ago)

Malayali Vartha Recommends