അമ്മ വിദേശത്താണ്, അമ്മൂമ്മയ്ക്കൊപ്പം താമസിക്കുന്ന ഒന്‍പതും ഏഴും വയസുള്ള സഹോദരിമാരെ കണ്ണുവെച്ചെത്തിയത് വീട്ടില്‍ സഹായിയായി വരുന്ന വിക്രമന്‍! കഴിഞ്ഞ രണ്ടു മാസത്തോളമായി ഇയാള്‍ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി; ഒടുക്കം അയല്‍ക്കാരോട് കുട്ടികൾ പറഞ്ഞത് കേട്ട് ഞെട്ടി; മുരുക്കുംപുഴ സ്വദേശിയായ 60കാരൻ പിടിയിലായതോടെ പുറത്ത് വരുന്നത്...

ഒമ്പതും ഏഴും വയസുള്ള സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച വൃദ്ധന് അറസ്റ്റില്‍. മുരുക്കുംപുഴ സ്വദേശി വിക്രമന്‍ (60) നെയാണ് പോക്സോ വകുപ്പ് പ്രകാരം മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഒന്‍പതും ഏഴും വയസുള്ള സഹോദരിമാരാണ് ഇയാളുടെ പീഡനത്തിനിരയായത്.
അമ്മ വിദേശത്തുള്ള കുട്ടികള്‍ അമ്മൂമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മൂമ്മയുടെ വീട്ടില്‍ സഹായിയായി വരുന്നയാളാണ് വിക്രമന്‍. കഴിഞ്ഞ രണ്ടു മാസത്തോളമായി ഇയാള്‍ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായാണ് പൊലീസ് പറയുന്നത്.
അയല്‍ക്കാരോട് പെണ്‍കുട്ടികള്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൈള്‍ഡ് ലൈന്‍ അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടികള്‍ ദുരനുഭവം വെളിപ്പെടുത്തി.
തുടര്‍ന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
https://www.facebook.com/Malayalivartha


























