പുല്ലഴിയിൽ അട്ടിമറി ;യുഡിഎഫ് സ്ഥാനാർത്ഥി കെ രാമനാഥൻ ജയിച്ചു ;എൽ ഡി എഫിന് ഭരണം പോകുമോ ?

ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ ഏഴ് വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. കളമശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി വിജയിച്ചു. ഇതോടെ നഗരസഭാ ഭരണവും ഇടതുമുന്നണിക്ക് ലഭിച്ചേക്കും. ഇരുമുന്നണികളും തുല്യനില വന്നതോടെ നറുക്കെടുപ്പിലൂടെയാണ് ഇവിടെ യുഡിഎഫിന് ഭരണം ലഭിച്ചത്. ഭൂരിപക്ഷം സീറ്റുകളും എൽഡിഎഫിന് ഒപ്പമായതോടെ അവർക്ക് ഭരണം ലഭിക്കാനുള്ള സാഹചര്യമാണ്.മുനിസിപ്പാലിറ്റിയിലെ 337ാം വാർഡാണിത്. ഇവിടെ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി റഫീഖ് മരയ്ക്കാറാണ് മത്സരിച്ച് വിജയിച്ചത്. 64 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയം. ഇദ്ദേഹത്തിന് 308 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി സമീലിന് 244 വോട്ട് കിട്ടി. യുഡിഎഫിലെ തന്നെ വിമത സ്ഥാനാർത്ഥി 2207 വോട്ട് നേടി. ബിജെപി സ്ഥാനാർത്ഥിക്ക് 13 വോട്ടാണ് ആകെ നേടാനായത്. ഇതോടെ നഗരസഭയിൽ കക്ഷിനില 20-21 എന്നായി. ഇതോടെ എൽഡിഎഫിന് ഭരണം ഉറപ്പായി.തെരഞ്ഞെടുപ്പ് നടന്ന ഏഴിടത്തുമായി 78.24 ശതമാനമായിരുന്നു ആകെ പോളിംഗ്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷൻ എന്നിവയാണ് വോട്ടെടുപ്പ് നടന്ന മറ്റ് രണ്ട് പ്രധാന വാർഡുകൾ. പുല്ലഴി വാർഡിലെ വിജയം ഇരുമുന്നണികൾക്കും തൃശ്ശൂർ കോർപറേഷനിൽ നിർണായകമാണ് . തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴിയിൽ യുഡിഎഫിന് അട്ടിമറിജയം. 993 വോട്ടിന്റ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സിറ്റിംഗ് സീറ്റിൽ യുഡിഎഫ് വിജയിച്ചു. ഇതോടെ കോർപ്പറേഷൻ ഭരണം പിടിക്കാൻ യുഡിഎഫ് ഇനി നീക്കം ശക്തമാക്കും.
എൽഡിഎഫ് സ്ഥാനാർഥി അഡ്വ എം കെ മുകുന്ദന്റെ നിര്യാണത്തെ തുടർന്നാണ് പുല്ലഴിയിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. എൽഡിഎഫിനായി അഡ്വ മഠത്തിൽ രാമൻകുട്ടിയും യുഡിഎഫിനായി കെ രാമനാഥനും, എൻഡിഎക്കായി സന്തോഷ് പുല്ലഴിയുമാണ് മത്സരിച്ചത്. 993 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ രാമനാഥാന്റെ ജയം. രാമനാഥന് 2042 വോട്ടും, എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ മഠത്തിൽ രാമൻകുട്ടിക്ക് 1049 വോട്ട് മാത്രമേ നേടാൻ സാധിച്ചുള്ളു. എൻഡിഎ സ്ഥാനാർത്ഥി സന്തോഷ് പുല്ലഴി 539 വോട്ട് നേടി.പുല്ലഴി കിട്ടിയാല്‍ ഭരണം ഭീഷണികളില്ലാതെ മുന്നോട്ടുകൊണ്ടുപോകാമെന്ന പ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫ്. നിലവിൽ കോൺഗ്രസ് വിമതനായ എം കെ വർഗീസാണ് തൃശ്ശൂർ മേയർ. നിലവിൽ എൽഡിഎഫിനൊപ്പം തന്നെ നിൽക്കുമെന്നും മുന്നണി തന്നോട് അനുഭാവപൂർണ്ണമായി പെരുമാറുമെന്നാണ് പ്രതീക്ഷയെന്നും എം കെ വർഗീസ് പ്രതികരിച്ചു. ഇപ്പാൾ രണ്ട് വർഷത്തേക്കാണ് മേയർ സ്ഥാനം, നിലവിലെ സാഹചര്യത്തിൽ അത് അഞ്ച് വർഷം വരെ ആകാമല്ലോ എന്നും എംകെ വർഗീസ് പറഞ്ഞ് വയ്ക്കുന്നു. തന്നെ ബുദ്ധിമുട്ടിക്കാത്ത കാലം വരെ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് ആവർത്തിച്ച തൃശ്ശൂർ മേയർ നിലവിലെ സാഹചര്യത്തിൽ യുഡിഎഫുമായി ചർച്ചകൾക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























