ബോളിവുഡ് താരം സണ്ണി ലിയോൺ വീണ്ടും കേരളത്തിൽ ;ഒരു മാസത്തോളം താരം കേരളത്തിൽ ഉണ്ടാവും

ബോളിവുഡ് താരം സണ്ണി ലിയോൺ വീണ്ടും കേരളത്തിലെത്തി. സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനായാണ് നടി തിരുവനന്തപുരത്ത് എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഭർത്താവും കുട്ടികളും സണ്ണിക്കൊപ്പം ഉണ്ടായിരുന്നു.വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരം നേരെ സ്വകാര്യ റിസോര്‍ട്ടിലേക്കാണ് പോയത്. ഇനിയുള്ള ഒരാഴ്ച ക്വാറന്റീനിലായിരിക്കും. ഒരു മാസത്തോളം നടി കേരളത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗാനങ്ങളിലൊന്നായിരുന്നു ‘മധുരരാജ’യിലെ സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസ്. ‘മോഹമുന്തിരി വാറ്റിയ രാവ്’ എന്നു തുടങ്ങുന്ന ആ ഗാനത്തിന് ബി കെ ഹരിനാരായണനാണ് വരികളെഴുതിയത്. ഈണം നൽകിയത് ഗോപി സുന്ദറാണ്. സിത്താരയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമായിരുന്നു ഈ ഗാനത്തിന് കേരളത്തിലുട നീളം ലഭിച്ചത്. അതെ സമയം ഭർത്താവിനോടുള്ള തന്റെ പ്രണയം വീണ്ടും തുറന്നു പറഞ്ഞ് സണ്ണിലിയോണ്‍. വിവാഹ വാര്‍ഷിക ദിനത്തില്‍ പരസ്പരം ആശംസിക്കുകയാണ് സണ്ണിയും വെബ്ബറും.
പോണ്‍സ്റ്റാര്‍ എന്ന പദവിയില്‍ നിന്ന് ബോളിവുഡ് സ്റ്റാര്‍ എന്ന പദവിയിലേക്ക് എത്തിയ നടിയാണ് സണ്ണി ലിയോണ്‍. നടിയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ എന്നും കൂടെനിന്നത് ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറാണ്. ഇക്കാര്യം പല അഭിമുഖങ്ങളിലും സണ്ണി വെളിപ്പെടുത്തിയിട്ടുണ്ട്.ഇന്ന് ഇരുവരുടെയും ഏഴാം വിവാഹ വാര്‍ഷികമാണ്. പണ്ടത്തേക്കാള്‍ ഒരുപാട് ഡാനിയലിനെ സ്‌നേഹിക്കുന്നുവെന്ന് സണ്ണി സോഷ്യല്‍മീഡിയയിലൂടെ ഭര്‍ത്താവിനെ അറിയിച്ചു.‘ഏഴു വര്‍ഷം മുന്‍പ് ദൈവത്തിന്റെ മുന്‍പില്‍ വെച്ച് ഞങ്ങള്‍ പ്രതിജ്ഞയെടുത്തു. ജീവിതം എന്ത് തിരിച്ചടികള്‍ നല്‍കിയാലും ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുമെന്ന്. അന്ന് നിങ്ങളെ ഞാന്‍ സ്‌നേഹിച്ചതിനേക്കാള്‍ ഏറെ ഇന്ന് സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്ക് പറയാനാകും. ജീവിതത്തിന്റെ ഭ്രാന്തമായ യാത്രയില്‍ ഒരുമിച്ചാണ് നമ്മള്‍. നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു…വിവാഹ വാര്‍ഷികാശംസകള്‍’ സണ്ണി കുറിച്ചു.ഇപ്പോൾ സണ്ണിക്ക് മൂന്നു മക്കളാണുള്ളത്. മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തില്‍ നിന്ന് ആദ്യ കുഞ്ഞിനെ ദത്തെടുത്തു. നിഷ കൗര്‍ വെബ്ബര്‍ എന്ന് പേരുനല്‍കി. പിന്നീട് വാടക ഗര്‍ഭപാത്രത്തിലൂടെ് അഷര്‍ സിങ് വെബ്ബര്‍, നോവ സിങ് വെബ്ബര്‍ എന്നിവരെയും സ്വന്തമാക്കി.ഓരോ ദിവസവും നമ്മള്‍ ആദ്യം കണ്ടുമുട്ടിയ ദിവസം പോലെയാണെന്ന് ഡാനിയല്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























