സ്ത്രീക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച മധ്യവയസ്കൻ മരിച്ചു; മരണകാരണം സ്ഥിരീകരിക്കാതെ പോലീസ്

കാസർഗോഡ് നഗരത്തില്‍ സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ചയാള്‍ മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖ് (49)ആണ് മരിച്ചത്. മര്‍ദനമാണോ മരണകാരണമെന്ന് പറയാനാകില്ലെന്ന് പോലീസ് പറയുന്നു.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. കാസര്‍ഗോഡ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ സ്ത്രീക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാരോപിച്ചാണ് നാട്ടുകാര്‍ റഫീഖിനെ മര്‍ദിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഇറങ്ങി ഓടിയ ഇയാളെ സമീപത്തെ ഓട്ടോ തൊഴിലാളികള്‍ പിടികൂടി വീണ്ടും മര്‍ദിച്ചെന്നും പറയുന്നു. അവശനിലയിലായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
https://www.facebook.com/Malayalivartha