ഗര്‍ഭിണിയായ ഭാര്യയെ ചവിട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തി; ഭര്‍ത്താവിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും
ഗര്‍ഭിണിയായ ഭാര്യയെ ചവിട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും. കോട്ടൂര്‍ സ്വദേശി സിന്ധുവിനെ (20) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് സുശാന്തിനെ (39) തിരുവനന്തപുരം അഡീഷനല്‍ ജില്ല ജഡ്ജി ജയവന്ത് ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവിനു പുറമെ 50,000 രൂപ പിഴയുമുണ്ട്.
2006 ഡിസംബര്‍ 21 നാണ് സംഭവം. സിന്ധു ഗര്‍ഭിണിയായത് പരപുരുഷ ബന്ധം കാരണമെന്ന സംശയത്തിലായിരുന്നു ഭര്‍ത്താവിന്റെ കടുംകൈ. കുടുംബിനിയായ സ്ത്രീയെ സംരക്ഷിക്കേണ്ട ചുമതലയുള്ള ഭര്‍ത്താവ് ചെയ്ത പ്രവൃത്തി കുറച്ചുകാണാന്‍ കഴിയില്ലെന്നും ഈ വിധി സമൂഹത്തിന് ഒരു പാഠമാകണമെന്നും വിധിയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha