പുലിയെ കെണി വച്ച് പിടികൂടി കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില് രണ്ടുപേർ റിമാന്ഡിൽ

പുലിയെ കെണി വച്ച് പിടികൂടി കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില് രണ്ടുപേരെ കോടതി റിമാന്ഡ് ചെയ്തിരുന്നു. ഈ കേസിൽ മുഖ്യപ്രതികളായ രണ്ടുപേരെ വനംവകുപ്പ് കസ്റ്റഡിയില് വാങ്ങിയിരുന്നു. മാങ്കുളം മുനിപാറ കൊള്ളിക്കടവില് പി.കെ. വിനോദ് (45), മാങ്കുളം മുനിപാറ ബേസില് ഗാര്ഡന് വീട്ടില് വി.പി. കുര്യാക്കോസ് (74) എന്നിവരെയാണ് വനപാലകര് കസ്റ്റഡിയില് വാങ്ങിയത്. പ്രതികള് മുന്പും സമാനമായ കുറ്റകൃത്യങ്ങളില് ഏര്പ്പെട്ടിരുന്നു എന്നതാണ് പ്രധാനമായ കാര്യം.
ഇത് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി എടുത്തിരിക്കുന്നത്. പിടിയിലായ മാങ്കുളം പെരുമ്ബന്കുത്ത് ചെമ്ബന്പുരയിടത്തില് സി.എസ്. ബിനു (50), മാങ്കുളം മലയില് സലി കുഞ്ഞപ്പന് (54), മാങ്കുളം വടക്കുംചേരില് വിന്സെന്റ് (50) എന്നിവര് റിമാന്ഡില് തന്നെയാണ്. പുലിയുടെ തോല്, നഖങ്ങള്, പല്ല് എന്നിവയും കറിവെച്ച ഇറച്ചിയും വനപാലകര് പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha