കോട്ടയത്ത് പതിനഞ്ചുകാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന ഇരുപത്തിയൊന്ന് കാരൻ അറസ്റ്റിൽ. പതിനഞ്ചു കാരിയുടെ വീട്ടിൽ ഒളിച്ചു താമസിച്ചു പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പറഞ്ഞാണ് കേസെടുത്തത്. നാലു ദിവസം മുന്പാണ് പാലാ പൂവരണി സ്വദേശി അഖിലിനെ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത്. തുടർന്നുണ്ടായ അന്വേഷണത്തിലാണ് അഖിലിനെ കണ്ടെത്തുകയും കേസെടുക്കുകയുക ചെയ്തത്. ഇയാള്‍ എലിക്കുളം ഭാഗത്ത് രഹസ്യമായി താമസിക്കുന്നുണ്ടെന്ന് ഡിവൈ.എസ്.പി സാജുവിനാണ് വിവരം ലഭിച്ചത്. തുടർന്ന് പാലാ സി.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്ത്.
അഖിലുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു,പെൺകുട്ടിയുടെ വീട്ടുകാർക്കും അഖിലിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുവാൻ സമ്മതമായിരുന്നു . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇദ്ദേഹം പെൺകുട്ടിയുടെ വീട്ടിൽ വന്ന് പകൽ സമയം സംസാരിചതിനുശേഷം റോഡിലിറങ്ങുന്ന ഇയാൾ സന്ധ്യാകുബോൾ പെൺകുട്ടിയുടെ മുറിയിൽ കയറി ഒളിക്കും. ഇതായിരുന്നു പതിവ് സംഭവം. പോലീസിനെ കണ്ട് ഇയാൾ കട്ടിലിനടിയിൽ കയറി ഒളിച്ചെങ്കിലും പോലീസുകാർ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. പെൺകുട്ടിയെ കാഞ്ഞിരപ്പളി ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. പീഡനത്തിന് ഇരയാവുകയും ചെയ്‌തെന്ന് വ്യക്തമായി.
പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചതിനാൽ കേസെടുക്കണ്ടെന്ന് മാതാപിതാക്കൾ അറിയിച്ചു. പെൺകുട്ടി പ്രായപൂർത്തി ആകാത്തതിനാൽ പോക്‌സോ നിയമ പ്രകാരം പോലീസ് കേസെടുത്തു. പ്രതിയെ ഇന്ന് പൊൻകുന്നം കോടതിയിൽ ഹാജരാക്കും