പ്രോഗ്രാം കഴിഞ്ഞ് ഭാര്യയുടെ വീട്ടിലേക്ക് മടങ്ങിയ യുവാവിന്റെ യാത്ര അന്ത്യയാത്രയായി.....

പാലോട് ഫോറസ്റ്റ് ഓഫീസിന് സമീപം കഴിഞ്ഞ ദിവസം രാത്രി ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിച്ചുള്ള സുനി (46)ലിന്റെ മരണം സ്വന്തം ശിങ്കാരിമേളം ട്രൂപ്പായ സ്റ്റാര്‍ തിയേറ്റേഴ്‌സ് ചെന്നൈയില്‍ നടത്തിയ പ്രോഗ്രാം കഴിഞ്ഞ് വിതുരയില്‍ ഭാര്യയുടെ വീട്ടിലേക്കുള്ള മടക്ക യാത്രക്കിടെ.
ആനാട് മണ്ഡപം ആലംകോട് ചരുവിള വീട്ടില്‍ സാംസന്റെയും ജ്ഞാനമ്മയുടെയും മകനാണ് സുനില്‍. സൂസിയാണ് ഭാര്യ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് രാവിലെ 9 ന് പുലിപ്പാറ സെന്റ് ജോസഫ് ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
തുടര്‍ന്ന് വിതുരയിലെ സെവന്ത് ഡേ ചര്‍ച്ചില്‍ സംസ്‌കാരശുശ്രൂഷകള്‍ നടക്കും. സുനിലിനോപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന സുരേഷ് ചികിത്സയിലാണ്.
"
https://www.facebook.com/Malayalivartha























