ഇനി പുതിയ കളികള്‍ മാത്രം... തൃശൂരില്‍ ഓളം ഉണ്ടാക്കിയ സുരേഷ്‌ഗോപിക്ക് പിന്നാലെ തിരുവനന്തപുരത്ത് ഓളം ഉണ്ടാക്കാന്‍ കൃഷ്ണകുമാര്‍; ഏറെ വിവാദങ്ങള്‍ക്ക് ശേഷം കൃഷ്ണ കുമാര്‍ ബി.ജെ.പി. അംഗത്വം സ്വീകരിച്ചു; നരേന്ദ്ര മോദിയെ പുകഴ്ത്തയതിന്റെ പേരില്‍ പഴി കേട്ട കിച്ചു എന്ന കൃഷ്ണകുമാര്‍ തലസ്ഥാനത്ത് നിര്‍ണായകമാകും

തൃശൂരില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തൃശൂരിനെ ഇറക്കിമറിച്ചയാളാണ് സുരേഷ് ഗോപി. തൃശൂരിനെ ഞാനിങ്ങെടുക്കുവാ പോലെ സുരേഷ് ഗോപി സ്റ്റൈലില്‍ സിനിമാതാരം കൃഷ്ണകുമാറും രംഗത്തെത്തി. അങ്ങനെ കൃഷ്ണകുമാറും ബിജെപിക്കാരനായി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയില്‍നിന്നാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് കൃഷ്ണകുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മോദിയെ പുകഴ്ത്തിയതിന്റെ പേരില്‍ ഏറെ പേരുദോഷം കേട്ട കൃഷ്ണ കുമാര്‍ അവസാനം ബിജെപികാരനായി മാറി.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നഡ്ഡ കേരളത്തിലെത്തിയത്. വ്യാഴാഴ്ച തൃശൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും.
തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണത്തിന് ഇറങ്ങാന്‍ 100 ശതമാനം തയ്യാറാണെന്ന് നേരത്തെ കൃഷ്ണകുമാര്‍ പ്രതികരിച്ചിരുന്നു. അറിയപ്പെടുന്ന ഒരു കലാകാരന്‍ സ്ഥാനാര്‍ഥിയാകുമ്പോഴോ പ്രചരണത്തിന് ഇറങ്ങുമ്പോഴോ പത്ത് പേരില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബി.ജെ.പി ആവശ്യപ്പെട്ടാല്‍ താന്‍ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് കൃഷ്ണകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.
രാഷ്ട്രീയ നിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍ ലഭിക്കുന്നത്. മമ്മൂട്ടിയെ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ല എന്നും കൃഷ്ണ കുമാര്‍ ചോദിച്ചു. തന്റെ നിലപാടുകളെ പറ്റി കുടുംബത്തിന് വ്യക്തമായ ധാരണയുണ്ടെന്നും അവരുടെ പിന്തുണയാണ് തന്റെ ശക്തിയെന്നും താരം പ്രതികരിച്ചു.
നിലവിലെ സാഹചര്യത്തില്‍ കൃഷ്ണകുമാറിന്റെ വിജയസാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ബിജെപി വിലയിരുത്തുന്നത്. ദേശീയ അധ്യക്ഷനില്‍ നിന്നുതന്നെ അംഗത്വം സ്വീകരിച്ചതിനാല്‍ കൃഷ്ണകുമാറിന് സ്വീകാര്യത കൂടിയിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി കൃഷ്ണകുമാര്‍ പ്രാചാരണത്തിനെത്തിയിരുന്നു. ഇത് വളരെ അധികം ശ്രദ്ധ നേടിയിരുന്നു. പ്രസംഗത്തിലെ കൃഷ്ണകുമാറിന്റെ സ്വതസിദ്ധമായ ശൈലി പലപ്പോഴും പ്രവര്‍ത്തകരെ ആവേശത്തിലാക്കി. ആദ്യം രാജ്യസഭയിലേക്കെന്നായിരുന്നു അഭ്യൂഹങ്ങളെങ്കിലും പിന്നീടിത് നിയമസഭയിലേക്കും എന്ന രീതിയില്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. സുരേഷ് ഗോപിക്ക് ഉള്ളത്രയും ജനപിന്തുണ കൃഷ്ണകുമാറിനില്ലെന്നും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. എന്തായാലും വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അന്തിമ തീരുമാനമാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറയുമ്പോള്‍ എന്തുകൊണ്ടാണ് താനും സുരേഷ് ഗോപിയും മാത്രം ട്രോള്‍ ചെയ്യപ്പെടുന്നത് എന്നും, നടന്‍ മമ്മൂട്ടിയെ വിമര്‍ശിക്കാത്തതെന്തെന്നുമുള്ള കൃഷ്ണകുമാറിന്റെ തുറന്നു പറച്ചില്‍ ഏറെ ചര്‍ച്ചയായി.
അതേസമയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയേയും കൃഷ്ണകുമാറിനേയും തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ച വിവരം കൃഷ്ണകുമാര്‍ പങ്കുവെക്കുന്നത്. അതിന് പിന്നാലെയാണ് ബിജെപി ദേശീയ അധ്യക്ഷനില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
https://www.facebook.com/Malayalivartha























