പുതിയ തന്ത്രങ്ങള്‍... ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന മുതലെടുപ്പ് തടയാനായി ബിജെപി തന്ത്രങ്ങള്‍ മെനയുന്നു; ശബരിമല കേസ് എത്രയും വേഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും

പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെടുന്നില്ലെന്ന പ്രധാന പരാതിയാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. എന്നാല്‍ ശബരിമല വിഷയത്തില്‍ ഒരു നിലപാട് മാറ്റത്തിന് പിണറായി സര്‍ക്കാര്‍ തയ്യാറല്ലെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. ആചാര സംരക്ഷണത്തിന്റെ പേരില്‍ നിലപാട് മാറ്റുന്നത് ആത്മഹത്യാപരമാണെന്ന് മുഖ്യമന്ത്രി കരുതുന്നതായി ചില ഉന്നത സി പി എം നേതാക്കള്‍ സൂചന നല്‍കുന്നു. സി പി എമ്മിനും ഇതേ നിലപാട് തന്നെയാണുള്ളത്. ശബരിമലയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത് തങ്ങള്‍ കെട്ടിയുയര്‍ത്തിയ നവോത്ഥാന കാഴ്ചപ്പാടിന് കളങ്കമായി മാറുമെന്ന് സി പി എം കരുതുന്നു.
ശബരിമലയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങളെ കുറിച്ച് ബിജെപി നേതാക്കള്‍ തികച്ചും ജാഗരൂകരാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞടുപ്പ് കാലത്ത് ഇതു തന്നെയാണ് സംഭവിച്ചത്. മണ്ണും ചാരി നിന്നവര്‍ പെണ്ണുകൊണ്ടു പോയതുപോലെയാണ് യു ഡി എഫ് ജയിച്ചു കയറിയത്. ഇക്കുറി അങ്ങനെ സംഭവിക്കരുതെന്ന കാര്യത്തില്‍ ബിജെപിക്ക് നിര്‍ബന്ധമുണ്ട്. തങ്ങള്‍ ജയിച്ചില്ലെങ്കില്‍ തങ്ങളെ മുന്‍നിര്‍ത്തി മറ്റാരും ജയിക്കരുതെന്ന നിര്‍ബന്ധമാണ് ബിജെപിക്കുള്ളത്. ഈ സാഹചര്യത്തില്‍ ശബരിമല വിഷയത്തില്‍ എങ്ങനെ ഇടപെടാമെന്ന കാര്യത്തില്‍ ഗൗരവമായ കൂടിയാലോചനകളാണ് ബിജെപിയില്‍ പ്രധാനമായും നടക്കുന്നത്.
കേരളത്തിലെത്തിയ ദേശീയ പ്രസിഡന്റ് ജെ.പി നദ്ദക്ക് മുന്നിലും ബി ജെ പി ശബരിമല വിഷയം അവതരിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ആവശ്യമായ കൂടിയാലോചനകള്‍ നടത്താമെന്ന വാഗ്ദാനം ദേശീയ പ്രസിഡന്റ് നല്‍കിയെന്നാണ് സൂചന.
ശബരിമല വിഷയത്തില്‍ എല്‍ഡിഎഫുമായി ബിജെപി ഒത്തുകളിച്ചെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം കുമ്മനം രാജശേഖരന്‍ തളളിയത് ഈ സാഹചര്യത്തിലാണ്. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് എന്താണ് ചെയ്തതെന്ന് കുമ്മനം ചോദിച്ചു. യുഡിഎഫും എല്‍ഡിഎഫുമാണ് ശബരിമല വിഷയത്തില്‍ ഒത്തുകളിച്ചത്. കേരള നിയമസഭയില്‍ എന്ത് കൊണ്ട് ഒരു നിയമം യുഡിഎഫ് കൊണ്ട് വന്നില്ല. യുഡിഎഫിന്റെ ഒരാള്‍ പോലും ശബരിമല വിഷയത്തില്‍ സമരം ചെയ്തിട്ടില്ലെന്നും കുമ്മനം പറഞ്ഞു.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ ശബരിമല വിഷയം വിടാതെ പിന്തുടരുകയാണ് കോണ്‍ഗ്രസ്. പാര്‍ലെമെന്റ് തെരഞ്ഞടുപ്പില്‍ ലഭിച്ച മൃഗീയ ഭൂരിപക്ഷത്തിന്റെ .അടിസ്ഥാനം തന്നെയാണ് കോണ്‍ഗ്രസ് പ്രയോഗിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടന വേളയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിയ ശബരിമല വിഷയം തെരഞ്ഞടുപ്പ് വരെ നീട്ടികൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
ശബരിമലവിഷയത്തില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ശബരിമല സ്ത്രീ പ്രവേശനം ഏറ്റവുമധികം വേദനിപ്പിച്ച സംഭവമാണ്. ഭക്തര്‍ക്ക് മുറിവുണ്ടാക്കി. ശബരിമല റിവ്യൂ ഹര്‍ജി വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറുണ്ടോയെന്നതില്‍ മുഖ്യമന്ത്രി ഉത്തരം പറയണം. പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണത്തിന് കേന്ദ്രം തയ്യാറാകുമോയെന്നും ചെന്നിത്തല ചോദിച്ചു. എന്നാല്‍ അതിന് സുപ്രീം കോടതിയില്‍ നിന്നും തീരുമാനം വരണം.
സിപിഎമ്മും ബിജെപിയും ഇപ്പോള്‍ മിണ്ടാതിരിക്കുന്നത് അവരുടെ കൂട്ടുകെട്ടിനെ തടസ്സമുണ്ടാക്കും എന്നതുകൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തും. സിപിഎം ബോധപൂര്‍വം വര്‍ഗിയത ഇളക്കിവിടാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമാണ് ലീഗിനെതിരായ പരാമര്‍ശങ്ങളെന്നും ചെന്നിത്തല ആരോപിച്ചു. മത ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കാന്‍ ആണ് സിപിഎമ്മും ബിജെപി ശ്രമിക്കുന്നത്. ബിജെപിയുമായി ഉണ്ടാക്കിയ ധാരണയാണോ മുസ്ലിം ലീഗിനെതിരെ സിപിഎമ്മിനെ പറയാന്‍ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു.
വിവിധ മത വിഭാഗങ്ങളെ കൈയിലെടുത്തു കൊണ്ട് തെരഞ്ഞടുപ്പില്‍ വിജയിക്കുക എന്ന തന്ത്രമാണ് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഇടതു മുന്നണി സ്വീകരിച്ചത്. െ്രെകസ്തവരുടെയും മറ്റും പിന്തുണ സി പി എം നേടിയത് മുസ്ലിം സമുദായവും കോണ്‍ഗ്രസും തമ്മിലുള്ള അതിരു കടന്ന ബന്ധം ചൂണ്ടിക്കാണിച്ചാണ്.ഇത് ഒരു വലിയ പരിധി വരെ വിജയിച്ചു. അതേ തന്ത്രം തന്നെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സ്വീകരിക്കുന്നത്. അതു തന്നെയാണ് സി പി എമ്മിനെ ഭയപ്പെടുത്തുന്ന ഘടകം.
കുമ്മനം മത്സര രംഗത്തുണ്ടാകുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ അത് നേമത്തായിരിക്കും. അപ്പോള്‍ അവിടെയും ശബരിമല ചര്‍ച്ചയാവും. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹം തനിക്കില്ല. ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സര രംഗത്തുണ്ടാകും. നേമത്തെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വവാദങ്ങളോടും പ്രതികരിച്ച കുമ്മനം, ഉമ്മന്‍ ചാണ്ടിയല്ല പിണറായി മത്സരിച്ചാലും നേമത്ത് ബിജെപി ജയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ യാതൊരു വിഭാഗിയതയും ഇല്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. പ്രശ്‌നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























