തിരുവനന്തപുരത്ത് തലയെടുപ്പോടെ നിലയുറപ്പിച്ച് ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്റെ 58 അടി ഉയരമുള്ള ശില്പം....ഭക്തജന പ്രവാഹം

തിരുവനന്തപുരത്ത് തലയെടുപ്പോടെ നിലയുറപ്പിച്ച് ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്റെ 58 അടി ഉയരമുള്ള ശില്പം....ഭക്തജന പ്രവാഹം. കടലിനടുത്ത്, പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്റെ 58 അടി ഉയരമുള്ള ശില്പ കാണാന്‍ ഭക്തജനങ്ങളുടെ ഒഴുക്ക്.
ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയും കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുമാണ് പുളിങ്കുടി ആഴിമലയില്‍ രൂപം കൊണ്ടിരിക്കുന്നത്. ഗൗരവവും സന്തോഷവുമുള്ള ഭാവങ്ങളുള്ള, ജടയഴിച്ച് ഗംഗാദേവിയെ മോചിപ്പിക്കുന്ന പരമശിവനെയാണ് ഇവിടെയുള്ള ശില്പത്തില്‍ കാണാനാകുക. ജനുവരി 2 ന് ശില്പം ഭക്തജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കടല്‍ക്കാറ്റിനെ പ്രതിരോധിക്കുന്ന തരത്തിലാണ് പ്രതിമയുടെ രൂപകല്പന.ശിവ രൂപത്തിനു താഴെ മൂന്നു നിലകളിലായി 3500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ധ്യാന മണ്ഡപവും ഒരുക്കിയിട്ടുണ്ട്.
പ്രതിമയ്ക്ക് അടുത്തുള്ള ചെറിയ കവാടത്തിലൂടെ 27 പടികള്‍ കടന്ന് വേണം ഈ ധ്യാന മണ്ഡപത്തിലേക്ക് പ്രവേശിക്കാന്‍. ധ്യാനമണ്ഡപത്തില്‍ ഒരേസമയം 300ഓളംപേര്‍ക്ക് ഇരിക്കാം. 58 അടി ഉയരമുള്ള ശില്പത്തിന് ആകെ ചിലവ് 5 കോടി രൂപയാണ്.ആഴിമല സ്വദേശിയായ പിഎസ് ദേവദത്തന്‍ എന്ന യുവശില്പിയുടെ കരവിരുതില്‍ വിരിഞ്ഞ ഈ ശില്പം രൂപ പൂര്‍ണതയ്ക്കായി എടുത്തത് 6 വര്‍ഷമാണ്.
ഇപ്പോള്‍ ആയിരക്കണക്കിന് തീര്‍ഥാടകരും സഞ്ചാരികളുമാണ് ആഴിമലയിലേക്ക് എത്തുന്നത്. ആഴിമലയിലെ കടല്‍ത്തീരത്ത് ശില്പത്തിന്റെ ഭംഗിയും പ്രകൃതിസൗന്ദര്യവും ആസ്വദിക്കാനെത്തുന്നവരുടെ കൂട്ടമാണ്.
"
https://www.facebook.com/Malayalivartha























