കുതിച്ച് അമിത്ഷാ... ഒന്നൊന്നായി കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടപ്പെടുന്നു; അഹമ്മദ് പട്ടേലിന്റെ സീറ്റും കോണ്‍ഗ്രസിന് നഷ്ടമായി, ഗുജറാത്തിലെ രണ്ട് രാജ്യസഭാ സീറ്റും ബി.ജെ.പിക്ക്; അഹമ്മദ് പട്ടേല്‍ മരണം വരെ രാജ്യസഭയിലേക്ക് വിജയിച്ചിരുന്ന സീറ്റാണ് എതിരാളികളില്ലാതെ ബി.ജെ.പി സ്വന്തമാക്കിയത്

കോണ്‍ഗ്രസിന് ഒന്നൊന്നായി സീറ്റുകള്‍ നഷ്ടപ്പെടുകയാണ്. അതേ സമയം ബിജെപി കുതിക്കുകയാണ്. ഗുജറാത്തില്‍ ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലാതെ വിജയം. ബി.ജെ.പി സ്ഥാനാര്‍ത്ഥികളായ ദിനേഷ്ചന്ദ് അനാവാദിയ, റാംഭായി മൊക്കാറിയ എന്നിവരാണ് വിജയിച്ചത്.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ സീറ്റും കോണ്‍ഗ്രസിന് നഷ്ടമായി. അഹമ്മദ് പട്ടേല്‍ 1993 മുതല്‍ മരണം വരെ രാജ്യസഭയിലേക്ക് വിജയിച്ചിരുന്ന സീറ്റാണ് എതിരാളികളില്ലാതെ ബി.ജെ.പി സ്വന്തമാക്കിയത്. ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വം ഒഴിവുവന്ന സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥിയെ നിറുത്തിയിരുന്നില്ല.
അഹമ്മദ് പട്ടേലിന്റെയും, ബി.ജെ.പി അംഗത്തിന്റെയും മരണത്തോടെയാണ് രണ്ട് രാജ്യസഭ സീറ്റ് ഗുജറാത്തില്‍ ഒഴിവ് വന്നത്. ഇതില്‍ കഴിഞ്ഞ നവംബര്‍ 25നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ബി.ജെ.പി നേതാവ് അഭയ് ഭരദ്വാജ് മരിച്ച ഒഴിവിലാണ് രണ്ടാമത്തെ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. കൊവിഡ് ബാധിച്ച ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനാണ് മരിച്ചത്.
അതേസമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ വിജയം നേടാനായി ആഞ്ഞടിക്കുകയാണ് ബിജെപി. ബംഗാളും കേരളവുമാണ് കടുപ്പം. ബംഗാളില്‍ ഭരണം നേടാന്‍ മോദിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചരണമാണ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് നരേന്ദ്രമോദി ബംഗാള്‍ റാലി നടത്തിയത്.
സര്‍ക്കാര്‍ എന്ന നിലയില്‍ ബംഗാള്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സംസ്ഥാനത്തുള്ളതെന്നും പ്രധാനമന്ത്രി വിമര്‍ശമുയര്‍ത്തി. ബംഗാളിലെ ഹൂഗ്ലിയില്‍ വിവിധ റെയില്‍വേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ ഈ മാസം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്.
'ബംഗാളിലെ ജനങ്ങള്‍ മാറ്റത്തിനായി തയ്യാറായി. സമഗ്രമായ മാറ്റമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം. രാഷ്ട്രീയ മാറ്റത്തിന് വേണ്ടി മാത്രമല്ല ബംഗാളില്‍ ബിജപി സര്‍ക്കാര്‍ രൂപപ്പെടേണ്ടത്. സമഗ്രമായ മാറ്റമാണ് ബിജെപി ലക്ഷ്യം. താമര യഥാര്‍ഥ മാറ്റം കൊണ്ടുവരും', ആ മാറ്റമാണ് യുവജനങ്ങള്‍ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.
വലിയ വികസനപദ്ധതികള്‍ക്കുള്ള ചുവടുവെയ്പ്പാണ് ഇന്ന് ബംഗാളില്‍ നടക്കുന്നത്. ഇതിന് മുന്‍പ് പാചകവാതക പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് താന്‍ ബംഗാളില്‍ വന്നതെങ്കില്‍ ഇന്ന് റെയില്‍മെട്രോ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കാനായാണ്. ദശാബ്ദങ്ങള്‍ക്ക് മുന്‍പേ ചെയ്യേണ്ട പദ്ധതികളാണ് ഇവയെല്ലാം. പക്ഷെ അത് സംഭവിച്ചില്ല. ഇനിയും ഇത്തരം പദ്ധതികള്‍ വൈകാന്‍ പാടില്ല. റെയില്‍മെട്രോ ഗതാഗത പദ്ധതികളിലാണ് ഈ വര്‍ഷം സര്‍ക്കാര്‍ ശ്രദ്ധയൂന്നുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ വന്‍തുക ചെലവഴിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
'പാവപ്പെട്ടവരുടേയും കര്‍ഷകരുടേയും ബാങ്ക് അക്കൗണ്ടുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് സാമ്പത്തിക സഹായം എത്തിച്ചു. എന്നാല്‍ ബംഗാളിലാവട്ടെ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളൊന്നും പാവപ്പെട്ടവരിലേക്കെത്തുന്നില്ല. പകരം തൃണമൂല്‍ കോണ്‍ഗ്രസിലെ നേതാക്കളാണ് പണക്കാരാവുന്നത്.'
'സംസ്ഥാനത്ത് പദ്ധതികളെല്ലാം തകര്‍ന്ന നിലയിലാണുള്ളത്. വന്ദേ മാതരം രചിച്ച ബങ്കീം ചന്ദ് ചാറ്റര്‍ജിയുടെ സ്ഥലം പോലും ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണുള്ളത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ ചരിത്രത്തില്‍ വലിയ പ്രാധാന്യമുള്ള ഗാനം രചിച്ച സ്ഥലം പോലും സൂക്ഷിക്കാന്‍ സാധിക്കാത്തത് സംസ്ഥാനത്തിന് അപമാനമാണ്. ഇതിലെല്ലാം രാഷ്ട്രീയം ചേര്‍ന്നിരിക്കുന്നു. വോട്ട് ബാങ്കിനെ മാത്രം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
"
https://www.facebook.com/Malayalivartha