Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ യുവാവ് സ്വർണം കവർന്ന കേസിൽ അറസ്റ്റിൽ

23 FEBRUARY 2021 11:43 AM IST
മലയാളി വാര്‍ത്ത

വോളിബോള്‍ മത്സരം കഴിഞ്ഞ് മടങ്ങവേ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ യുവാവ് സ്വര്‍ണം കവര്‍ന്ന കേസില്‍ പിടിയിലായി. പന്തിരിക്കര സ്വദേശി ചെമ്പുനടക്കണ്ടിയില്‍ അജ്‌നാസ് (30) നെയാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഒരു സംഘം ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ സമയത്ത് തന്നെ സ്വര്‍ണ കവര്‍ച്ച കേസില്‍ അജ്‌നാസിനെ പ്രതി ചേര്‍ത്തിരുന്നു.

വെള്ളിയാഴ്ച്ച രാവിലെ അജ്നാസും സുഹൃത്തുക്കളും വോളിബോൾ മത്സരം കഴിഞ്ഞ് മടങ്ങവേ ഒരു സംഘം കാറിലെത്തി തട്ടികൊണ്ട് പോവുകയായിരുന്നു. അജ്‍നാസിനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കാശുനൽകണമെന്ന് ആവശ്യപ്പെട്ട് ഫോൺ കോൾ വന്നിരുന്നതായും സഹോദരൻ പറയുന്നു. അജ്‌നാസിനെ തട്ടിക്കൊണ്ട് പോയ കേസില്‍ മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായി. കാര്‍ത്തികപ്പള്ളി മുയിപ്ര കോട്ടോളി ഫൈസല്‍ (37), വില്യാപ്പള്ളി ചേരിപ്പൊയില്‍ നീലിയത്ത് സെയ്ത് അലിയാര്‍ സെയ്ത് (38) എന്നിവരെയാണ് നര്‍കോടിക് ഡിവൈ എസ് പ സി സുന്ദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

ഫൈസലിനുവേണ്ടി ദുബായില്‍നിന്ന് കൊടുത്തയച്ച ഒരു കിലോയിലധികം സ്വര്‍ണം അജ്‌നാസിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത് തിരിച്ചു പിടിക്കാനാണ് തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തതെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രശ്‌നം പരിഹരിക്കാന്‍ സംഘങ്ങള്‍ തമ്മില്‍ നിരവധി പ്രാവശ്യം ചര്‍ച്ചയ്ക്കിരുന്നതായും പോലീസ് പറയുന്നു. ഫൈസലിന്റെ പരാതിയില്‍ ഒരു കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ അജ്‌നാസടക്കമുള്ള ഏഴ് പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അജ്‌നാസ് 24 മണിക്കൂറിനുള്ളില്‍ പൊലീസില്‍ കീഴടങ്ങി. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും 10 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്നുമാണ് അജ്‌നാസ് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇതിനുപിന്നില്‍ സ്വര്‍ണമിടപാടുള്ളതായി വിവരം ലഭിച്ചതോടെയാണ് റൂറല്‍ എസ് പി എ ശ്രീനിവാസിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഭവത്തില്‍ അഞ്ച് പ്രതികളെക്കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ തവണയാണ് നാദാപുരത്ത് തട്ടിക്കൊണ്ടുപോകല്‍ നടക്കുന്നത്. കഴിഞ്ഞ ആഴ്ച പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായിരുന്നു. മുടവന്തേരി സ്വദേശി വാരാക്കണ്ടി മുനീര്‍ (28)ആണ് അറസ്റ്റിലായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (11 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (35 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (40 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (51 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

Malayali Vartha Recommends