നാലു മാസം മുന്‍പ് കല്യാണം മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ നാട്ടിൽ തൂങ്ങി മരിച്ചു..! വിവരം അറിഞ്ഞ് ഭര്‍ത്താവും തൂങ്ങി മരിച്ചു..

ഭാര്യ ജീവനൊടുക്കിയ വിവരമറിഞ്ഞു ദോഹയിൽ നിന്ന് നാട്ടിലേക്കു തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടനാണ് (30) മരിച്ചത്. രണ്ടുദിവസം മുൻപാണ് സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മയെ (27) വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മൂന്നു മാസം ഗർഭിണിയായിരുന്നു ഹരീഷ്മ.
ഹരീഷ്മയുടെ മരണ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചതായിരുന്നു സനു. നെടുമ്പാശേരിയിലേക്ക് പോകാനായി കണക്ഷൻ ഫ്‌ലൈറ്റിൽ ബെംഗളൂരൂവിൽ ഇറങ്ങിയ ശേഷം ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. നാലുമാസം മുൻപായിരുന്നു സനുവിന്റെയും ഹരീഷ്മയുടെയും വിവാഹം. ഒരു മാസം മുൻപാണ് സനുക്കുട്ടൻ വിദേശത്തേക്ക് പോയത്. കണക്ഷൻ ഫ്‌ലൈറ്റിൽ ബെംഗളൂരൂവിൽ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. ഇതനുസരിച്ച് സഹോദരനും, ബന്ധുവും കൂടി നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല.
ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ബെംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു. തുടർന്ന് ബന്ധുക്കൾ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷനുമായും പൊലീസുമായും ബന്ധപ്പെട്ടു. ലോഡ്ജിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചതോടെ ബന്ധുക്കളെത്തി, മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.ഹരീഷ്മയുടെ സംസ്‌കാരം മാവേലിക്കരയിൽ നടത്തി.
https://www.facebook.com/Malayalivartha























