ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചിട്ടുണ്ട്
പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് ഔദ്യോഗിക വെബ്‌സൈറ്റായ csirnet.nta.nic.in സന്ദർശിച്ച് ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
ജൂലൈ 17, 18 തീയതികളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് ഇത് നടക്കുക. ദിവസേന രണ്ട് ഷിഫ്റ്റുകളായാണ് (രാവിലെ 9 മുതൽ 12 വരെ, ഉച്ചയ്ക്ക് ശേഷം 3 മുതൽ 6 വരെ) പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 17-ന് ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ് പരീക്ഷകളും, ജൂലൈ 18-ന് കെമിക്കൽ സയൻസസ്, എർത്ത് സയൻസസ്, ഫിസിക്കൽ സയൻസസ് പരീക്ഷകളും നടക്കും.
പരീക്ഷാ കേന്ദ്രം, റിപ്പോർട്ടിംഗ് സമയം, മറ്റ് പ്രധാന നിർദ്ദേശങ്ങൾ എന്നിവ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് , അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത, പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കുള്ള ദേശീയതല യോഗ്യതാ പരീക്ഷയാണിത്.
"
https://www.facebook.com/Malayalivartha

























