മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..

ഡല്‍ഹിയില്‍ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടന ചടങ്ങില്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കെതിരെ തെല്ലും വിട്ടുവീഴ്ചയില്ലാതെ തിരിച്ചടിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇരുവരുടെയും പ്രസ്താവനകള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ താല്‍പ്പര്യങ്ങളും ഗൂഢലക്ഷ്യങ്ങളുമുണ്ടെന്നാണ് എന്‍എസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.മന്നം സമാധിയില്‍ ആര്‍ക്കും പ്രവേശനവിലക്കില്ലെന്ന അടിസ്ഥാന നിലപാട് വ്യക്തമാക്കുമ്പോഴും,
സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ (സ്‌നിഫര്‍ ഡോഗ്) സമാധി സ്ഥാനത്തേക്ക് കയറ്റാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് സുകുമാരന്‍ നായര്‍.എന്‍എസ്എസ് ഒരു ക്ഷേത്രം പോലെ അതീവ വിശുദ്ധിയോടെയും ആദരവോടെയും കാണുന്ന സ്ഥലമാണ് മന്നം സമാധി. അവിടെ പ്രോട്ടോക്കോള്‍ പാലിക്കാനെന്ന പേരില്‍ നായയുമായി വന്ന് പരിശോധന നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് എന്‍എസ്എസ് നല്‍കുന്ന പരോക്ഷ മറുപടി.ശബരിമലയില്‍ പോലും വിഐപി സുരക്ഷയുടെ ഭാഗമായി പോലീസും സുരക്ഷാ ഏജന്‍സികളും നായയെ കൊണ്ടുവന്ന് സ്‌നിഫര്‍ പരിശോധന നടത്താറുണ്ട്.
ഭരണഘടനാ പദവിയിലുള്ളവര്‍ എത്തുമ്പോള്‍ നല്‍കേണ്ട സാധാരണ സുരക്ഷാ പ്രോട്ടോക്കോള്‍ മാത്രമാണിത്.എന്നാല്‍, ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കപ്പെടേണ്ട വിശുദ്ധ ഇടങ്ങളില്‍ ഇത്തരത്തിലുള്ള യാന്ത്രികമായ സുരക്ഷാ മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് സുകുമാരന്‍ നായരുടെ പക്ഷം.ഡല്‍ഹി എന്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും എന്‍എസ്എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.
https://www.facebook.com/Malayalivartha

























