ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോദരങ്ങൾ

ശ്രീകാര്യത്തെ യുവതിയുടെ ആത്യമഹത്യ... മരണം ജാതി വിവേചനത്തേയും സ്ത്രീധന പീഢനത്തേയും തുടർന്നെന്ന് സൂചന. മരണപ്പെട്ട കാവ്യയുടെ ബന്ധുക്കളാണ് ആത്മഹത്യയിൽ സംശയമുണ്ടെന്ന് ആരോപിച്ച് രംഗത്ത് എത്തിയത്. പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളുടെ ജീവിതത്തിലെ പ്രധാന പ്രശ്നം അമ്മായി അമ്മയായിരുന്നു എന്നും നെഴ്സിങ് വിദ്യഭ്യാസം പൂർത്തീകരിച്ച കാവ്യയെ ജോലിക്ക് പോവാൻ പോലും സമ്മതിക്കാതെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു എന്ന് അവർ ആരോപിച്ചു. 8 വർഷം മുമ്പ് പ്രണയിച്ച വിഷ്ണു വിവാഹം കഴിച്ച് കൊണ്ട് വന്ന കാവ്യയുടെ ജാതിയായിരുന്നു അവരുടെ പ്രധാന പ്രശ്നം. സ്ത്രീധനത്തിന്റെ പേരിലും നിരന്തരം വഴക്കായിരുന്നു എന്ന് കാവ്യയുടെ അമ്മ പറയുന്നു.
ശ്രീകാര്യത്ത് ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച കാവ്യയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കാവ്യയുടെ കുടുംബം രംഗത്ത് എത്തിയിരിക്കുന്നത്. മരണത്തിന് തൊട്ടുമുന്‍പ് കുളിമുറിയില്‍ കയറിനിന്ന് കാവ്യ അമ്മയെ വിളിച്ച കാര്യങ്ങള്‍ കേട്ട് നെഞ്ചുപൊട്ടുകയാണ് ഒരു നാടൊന്നാകെ.
മരണപ്പെടുന്നതിന് തൊട്ടുമുന്‍പ് ഭര്‍തൃവീട്ടില്‍ നടന്ന അതിക്രൂരമായ മാനസിക പീഡനങ്ങളെക്കുറിച്ച് കാവ്യയുടെ അമ്മ കണ്ണീരോടെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ചിക്കന്‍ കറിയെച്ചൊല്ലി വഴക്ക്: കഴിഞ്ഞ ദിവസം ഭര്‍ത്തൃവീട്ടില്‍ വച്ച് കാവ്യ ചിക്കന്‍ കറി അല്പം കൂടുതല്‍ കഴിച്ചെന്ന നിസ്സാര കാര്യത്തിനാണ് ഭര്‍തൃമാതാവ് വലിയ വഴക്കുണ്ടാക്കിയത്. ഭര്‍തൃമാതാവിന്റെയും ഭര്‍ത്താവിന്റെയും ആക്രോശങ്ങള്‍ സഹിക്കാനാകാതെ കാവ്യ കുളിമുറിയില്‍ കയറി വാതിലടച്ച് സ്വന്തം അമ്മയെ ഫോണില്‍ വിളിച്ചു. താന്‍ നേരിടുന്ന പീഡനങ്ങള്‍ കരഞ്ഞുകൊണ്ട് അമ്മയോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കാവ്യ ജീവനൊടുക്കിയത്.
വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ മകള്‍ക്ക് ആ വീട്ടില്‍ ഒരു ദിവസവും സ്വസ്ഥത ലഭിച്ചിരുന്നില്ലെന്ന് അമ്മ ആരോപിക്കുന്നു. 'രണ്ടുമാസം മുന്‍പാണ് കാവ്യ അവസാനമായി സ്വന്തം വീട്ടില്‍ വന്നത്. പല ദിവസങ്ങളിലും അവളെ പട്ടിണിക്കിടും. ഭക്ഷണം ഉണ്ടാക്കാന്‍ പോലും സമ്മതിക്കില്ല. ഭര്‍ത്താവ് വിഷ്ണു അമ്മ പറയുന്നത് മാത്രമാണ് കേട്ടിരുന്നത്. ജാതി പറഞ്ഞും സ്ത്രീധനം കിട്ടിയില്ലെന്ന് പറഞ്ഞുമായിരുന്നു നിരന്തരമുള്ള പീഡനം.' വിഷ്ണുവിന്റെ അമ്മയുടെ പീഡനം സഹിക്കാനാകാതെ കാവ്യയും ഭര്‍ത്താവും മക്കളുമൊത്ത് കുറച്ചുനാള്‍ മുന്‍പ് നാടുവിട്ടുപോയിരുന്നതായി കാവ്യയുടെ സഹോദരന്‍ ശ്യാം വെളിപ്പെടുത്തി.
ഭര്‍ത്താവ് വിഷ്ണു നായര്‍ വിഭാഗത്തില്‍പ്പെട്ടയാളാണ്. തങ്ങള്‍ എസ്സി (SC) വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ അതിരൂക്ഷമായ ജാതി അധിക്ഷേപമാണ് കാവ്യയ്ക്ക് ഭര്‍തൃമാതാവില്‍ നിന്ന് നേരിടേണ്ടി വന്നത്. കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും ഓര്‍ത്തുമാത്രമാണ് കാവ്യ ആ വീട്ടില്‍ പിടിച്ചുനിന്നത്. അവളെ ശാരീരികമായും ഉപദ്രവിച്ചിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് കാവ്യ ജനലില്‍ തൂങ്ങി എന്നുപറഞ്ഞ് ഭര്‍തൃവീട്ടില്‍ നിന്നും വിളി വരുന്നത്.
https://www.facebook.com/Malayalivartha
























