യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷൻ പരിസരത്ത് മർദ്ദിക്കാൻ ശ്രമിച്ചത് മുൻ എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവും ; സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്ക്

പത്തനംതിട്ട ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസിൽ നിർണ്ണായക കണ്ടെത്തൽ. കസ്റ്റഡിയിലെടുത്ത യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷൻ പരിസരത്ത് മർദ്ദിക്കാൻ ശ്രമിച്ചത് മുൻ എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവും എന്ന നിർണായക വിവരമാണ് പുറത്ത് വരുന്നത് . മുപ്പതോളം പേരടങ്ങിയ സംഘം പൊലീസ് ജീപ്പ് വളഞ്ഞായിരുന്നു മർദ്ദിക്കാൻ ശ്രമിച്ചത് . സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു .
ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത് . ആക്രമികളുടെ കൂട്ടത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ രാഹുൽ മാങ്കൂട്ടത്തിൽ അടൂർ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ച് കയറ്റുന്ന ദൃശ്യങ്ങളും രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജൻ ജോസഫിനെതിരെ പരാതി നൽകിയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും അടൂർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു.
ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നാണ് അടൂർ പൊലീസ് രാജൻ ജോസഫിനെ കസ്റ്റഡിയിലെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച പരാതിക്കാരിയുടെ നിലപാടിനെതിരെയാണ് രാജൻ ജോസഫ് വീഡിയോ പ്രചരിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത രാജൻ ജോസഫിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha

























