Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

14 JULY 2026 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ

കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

തിരുവനന്തപുരത്തെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി കേരള സർവകലാശാലയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അത് പാർട്ടി അനധികൃതമായി കയ്യേറിയതാണെന്നുമുള്ള ഗുരുതരമായ വിവാദമാണ് നിലനിൽക്കുന്നത്. 2026 ജൂലൈയിൽ കേരള സർവകലാശാല സിൻഡിക്കേറ്റ് തങ്ങളുടെ മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ എടുത്ത സുപ്രധാന തീരുമാനത്തോടെയാണ് ഈ വിവാദം വീണ്ടും സജീവമായത്. എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദങ്ങള്‍ക്കിടയില്‍ നിര്‍ണായക നീക്കവുമായി കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്. സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള മുഴുവന്‍ ഭൂമിയും അടിയന്തരമായി അളന്നു തിട്ടപ്പെടുത്താന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

 

സര്‍വകലാശാലാ ഭൂമിയില്‍ പലയിടത്തും അനധികൃത കയ്യേറ്റങ്ങള്‍ നടന്നിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഈ കര്‍ശന നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.ഈ നിയമ പോരാട്ടം നടത്തുന്ന സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നേതാവ് കൂടിയായ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാറാണ് യോഗത്തിൽ ഈ നിർദേശം വച്ചത്. സിപിഎം അംഗങ്ങൾ ഉൾപ്പെടെ ആരും എതിർത്തില്ല. ഭരണമാറ്റത്തെ തുടർന്ന് സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചതോടെ യുഡിഎഫിനാണ് മുൻതൂക്കം.എകെജി പഠന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന15 സെന്റ് ഭൂമി കേരള സര്‍വകലാശാലയുടേതാണെന്നും ഇത് സിപിഎം അനധികൃതമായി കയ്യേറിയതാണെന്നും കാണിച്ച് സര്‍വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ആര്‍.എസ്. ശശികുമാര്‍ നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

എകെജി സെന്ററിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയും സര്‍വകലാശാലയുടെ സ്ഥലവും ഉള്‍പ്പെടെ ആകെ 55 സെന്റോളം ഭൂമി ഇത്തരത്തില്‍ കയ്യേറിയിട്ടുണ്ടെന്നും ഇത് അടിയന്തരമായി ഒഴിപ്പിക്കണമെന്നുമാണ് ഹൈക്കോടതിയിലുള്ള ഹര്‍ജിയിലെ പ്രധാന ആവശ്യം.ഭൂമി കയ്യേറ്റ പരാതിയിൽ തൽസ്ഥിതി അറിയിക്കാൻ നിർദേശിച്ച് ചാൻസലർ കൂടിയായ ഗവർണർ നൽകിയ കത്ത് ഇന്നലെ സിൻഡിക്കറ്റ് യോഗത്തിൽ വന്നപ്പോൾ, കോടതിയിലിരിക്കുന്ന വിഷയത്തിൽ ചർച്ച വേണ്ടെന്ന് സിപിഎം അംഗങ്ങൾ പറഞ്ഞു. അത് അംഗീകരിച്ചെങ്കിലും സർവകലാശാലയുടെ ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്ന നിർദേശം പിന്നാലെ ഉയർന്നു. അധ്യക്ഷത വഹിച്ച വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലും അതിനെ പിന്തുണച്ചു. പാളയത്തെ ആസ്ഥാനത്തിനു പുറമേ സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള യൂണിവേഴ്സിറ്റി സ്റ്റേഡിയം,

 

പിഎംജിയിലെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്റർ, കാര്യവട്ടം ക്യാംപസ്, ആക്കുളത്തെ ഭൂമി എന്നിവയും അളന്ന് കയ്യേറ്റം ഉണ്ടോയെന്ന് കണ്ടെത്താനാണ് നീക്കം. ഇതിനുള്ള നടപടികൾ വൈകാതെ ആരംഭിക്കും.1977ൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാരിന്റെ കാലത്താണ് എകെജിക്ക് സ്മാരകമായി പഠന ഗവേഷണ കേന്ദ്രം നിർമിക്കാൻ സർവകലാശാലാ ആസ്ഥാനത്തെ ഭൂമിയിൽ നിന്ന് രണ്ടു തവണയായി 34 സെന്റ് അനുവദിച്ചത്. ഇതു പിന്നീട് സിപിഎമ്മിന്റെ സംസ്ഥാന ആസ്ഥാനമായി. അനുവദിച്ചതിലുമേറെ ഭൂമി കയ്യേറിയെന്നാണ് പാർട്ടിക്കെതിരായ പരാതി. ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകളെല്ലാം സർവകലാശാലയിൽ നിന്നും സർക്കാർ വകുപ്പിൽ നിന്നും കാണാതായിരുന്നു.എകെജി പഠന ഗവേഷണ കേന്ദ്രവും സിപിഎമ്മും നിലവില്‍ കൈവശം വെച്ചിരിക്കുന്ന പുറമ്പോക്ക് ഭൂമി പണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് സര്‍വകലാശാലയ്ക്ക്

പ്രത്യേകമായി പതിച്ചു നല്‍കിയതാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.ഈ ഭൂമിയില്‍ സിപിഎമ്മിന് യാതൊരുവിധ നിയമപരമായ അവകാശവുമില്ല. അടുത്ത കാലത്ത് എ കെ ജി സെന്റര്‍ ഇതിന് സമീപം നിര്‍മ്മിച്ച പുതിയ വമ്പന്‍ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പുതിയ അംഗങ്ങളെ നിയമിച്ചതോടെ ആണ് സിന്‍ഡിക്കേറ്റില്‍ യു ഡി എഫിന് ഭൂരിപക്ഷമായത്. ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയൽ ആർക്കൈവ്‌സിൽ ഇല്ലെന്ന് വിവരാവകാശരേഖ. 1977-ൽ എ.കെ. ആൻറണി മുഖ്യമന്ത്രിയായിരുന്നപ്പോൾ എ.കെ.ജി. പഠനഗവേഷണകേന്ദ്രം ആരംഭിക്കുന്നതിന് എ.കെ.ജി. സ്മാരകസമിതിക്ക് കേരള സർവകലാശാലയോട് ചേർന്നുള്ള ഭൂമി കൈമാറിയത് സംബന്ധിച്ച ഫയൽ ആർക്കൈവ്‌സിന് കൈമാറിയെന്നായിരുന്നുറവന്യൂവകുപ്പ് വിവരാവകാശനിയമപ്രകാരം നേരത്തേ അറിയിച്ചത്.

 

ആർക്കൈവ്‌സ് എന്ന് പറഞ്ഞാൽ ചരിത്രപരമോ, സാംസ്കാരികമോ, ഔദ്യോഗികമോ ആയ പ്രാധാന്യമുള്ള പഴയ രേഖകളും വിവരങ്ങളും ദീർഘകാലത്തേക്ക് സുരക്ഷിതമായി സൂക്ഷിച്ചുവെക്കുന്ന സ്ഥലത്തെയോ, ഡിജിറ്റൽ സംവിധാനത്തെയോ ആണ് ആർക്കൈവ്സ് (Archives) എന്ന് വിളിക്കുന്നത്.ഔദ്യോഗിക വിവരങ്ങൾ ഭാവി തലമുറയ്ക്കായി പരിശോധിക്കാനും പഠിക്കാനും ഇവ ഉപയോഗപ്പെടുന്നു. കേരളത്തിന്റെ ചരിത്രരേഖകളും പുരാരേഖകളും സംരക്ഷിക്കുന്ന വകുപ്പ്. കൂടുതൽ വിവരങ്ങൾക്ക് കേരള സംസ്ഥാന ആർക്കൈവ്സ് വകുപ്പ് സന്ദർശിക്കാം.: കേന്ദ്ര സർക്കാരിന്റെ പഴയകാല രേഖകൾ സൂക്ഷിക്കുന്ന സ്ഥാപനം. വെബ്സൈറ്റ്: നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ. എന്നാൽ ഇപ്പോൾ ഫയൽ ആർക്കൈവ്‌സിൽ ഇല്ലെന്ന് വിവരാവകാശരേഖ. എങ്കിൽ അതെവിടെ പോയി..?ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് ഈ ഫയലുകൾ അപ്രത്യക്ഷമായതെന്ന് ആക്ഷേപമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (15 minutes ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (39 minutes ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (58 minutes ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (1 hour ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (1 hour ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (1 hour ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (1 hour ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (1 hour ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (2 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (2 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (3 hours ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (3 hours ago)

Malayali Vartha Recommends