സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

തൃശൂർ ജില്ലയിൽ നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം.
സ്കൂട്ടറിൽ യാത്രചെയ്തിരുന്ന എസ്.എൻ.പുരം അഞ്ചാംപരുത്തി സ്വദേശി കാട്ടുപറമ്പിൽ കബീർ (58) ആണ് മരിച്ചത്. അഞ്ചാം പരുത്തിയിലെ ടൈലറിംഗ് ഷോപ്പ് ഉടമയാണ്. കൂടെയുണ്ടായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിയായ മകൻ റംസാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ കൊടുങ്ങല്ലൂരിനടുത്ത് എസ്.എൻ.പുരം പൊരി ബസാറിൽ ഉയര പാതയിലായിരുന്നു അപകടം നടന്നത്.
കാറിനും റോഡിലെ ഡിവൈഡറിനും ഇടയിൽ പെട്ട് ഞെരിഞ്ഞമർന്ന നിലയിലായിരുന്നു സ്കൂട്ടർ. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കബീർ മരണമടയുകയായിരുന്നു.
https://www.facebook.com/Malayalivartha
























