വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു. സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ പുറത്തുവരുമ്പോൾ കോൺഗ്രസുകാർ ലീഗിന്റെ അധാർമ്മികതക്കെതിരെ അതിശക്തമായി രംഗത്തുവന്നു. സിഡിറ്റ് ഡയറക്ടറുടെ നിയമനം റദ്ദാക്കണമെന്ന് കെ പി സി സി പ്രസിഡന്റ് ലീഗ് നിയമസഭാ കക്ഷി നേതാവിനെ അറിയിക്കും. പി.കെ കുഞ്ഞാലിക്കുട്ടിയുടെ വകുപ്പിന് കീഴിൽ നിയമനം ലഭിച്ച സഖാവിനെ മാറ്റാൻ നിലവിൽ ലീഗ് നേതൃത്വം തയ്യാറല്ല. ലീഗിന്റെ ഉന്നതതലങ്ങളിൽ നിന്നുള്ള നോമിനിയാണ് ഇദ്ദേഹമെന്ന് പറയുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഇക്കാര്യത്തിൽ പ്രത്യേകിച്ച് ഒരഭിപ്രായമില്ല എന്നാണ് മനസിലാക്കുന്നത്.
എന്നാൽ നിയമനം റദ്ദാക്കാതിരുന്നാൽ സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മറ്റി നിയമപരമായ മറ്റ് മാർഗങ്ങൾ സ്വീകരിക്കും. പിണറായി സർക്കാരിന്റെ കാലത്ത് കോടികളുടെ അഴിമതി നടന്നതായി വാർത്തകൾ വന്ന സി ഡിറ്റിൽ സഖാവിനെ നിയമിച്ച് തങ്ങളുടെ തട്ടിപ്പുകൾ പുറത്തറിയാതിരിക്കാനുള്ള സൂത്രപണിയാണ് സി പി എം നടത്തിയത്. കഴിഞ്ഞ10 വർഷമായി പിണറായി വിജയന്റെ പി ആർ സൂത്രങ്ങൾക്ക് പിന്നണിയിൽ പ്രവർത്തിച്ചത് സിഡിറ്റ് എന്ന സർക്കാർ സ്ഥാപനമാണ്. ഒരു കമ്യൂണിസ്റ്റ് കോട്ട പോലെ ഇന്നും ശക്തമാണ് സിഡിറ്റ് ജീവനക്കാർക്കിടയിൽ പാർട്ടി. വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കൈറ്റും ഇത്തരത്തിൽ സഖാക്കളുടെ പൊന്നാപുരം കോട്ടയാണ്. അവിടെയും ലീഗിനെ സ്വാധീനിച്ച് കസേര ഉറപ്പിക്കാനുള്ള ശ്രമമാണ് കൈറ്റ് മേധാവിയും കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാരായ സഖാക്കളും ചെയ്യുന്നത്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കടുത്ത യോഗ്യതാ വിവാദങ്ങളിലും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലുകളിലും ഉള്‍പ്പെട്ടയാളാണ് പുതിയ ഡയറക്ടർ.. രാഷ്ട്രീയ സ്വാധീനത്താല്‍ നിരവധി ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്ത ഡോ. എം. അബ്ദുല്‍ റഹ്‌മാനെ സി-ഡിറ്റ് ഡയറക്ടറായി നിയമിച്ച വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണുണ്ടായിരിക്കുന്നത്. . മുന്‍ ഇടത് സര്‍ക്കാരില്‍ കെ.ടി. ജലീലിന്റെ അടുത്ത അനുയായിയായി പ്രവര്‍ത്തിച്ച വ്യക്തിക്ക് ഉന്നത പദവി നല്‍കിയ യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം ദൗര്‍ഭാഗ്യകരവും അണികള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കുന്നതുമാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നിര്‍ണ്ണായകമായ ഐ.ടി പ്രോജക്ടുകളും സുപ്രധാന വിവരങ്ങളും കൈകാര്യം ചെയ്യുന്ന പ്രമുഖ സ്ഥാപനമായ സി-ഡിറ്റിന്റെ ഡയറക്ടറായാണ് അബ്ദുല്‍ റഹ്‌മാനെ നിയമിച്ചിരിക്കുന്നത്.
പ്രഗത്ഭരായ കമ്പ്യൂട്ടര്‍ വിദഗ്ധരായ നിരവധി സീനിയര്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരെ അട്ടിമറിച്ചാണ്, കേരള സര്‍വകലാശാലയില്‍ നിന്നും സപ്ലിമെന്ററി പരീക്ഷയിലൂടെ എം.ടെക് പാസായ വ്യക്തിക്ക് മുന്‍ഗണന നല്‍കിയതെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണകാലത്ത് സി.പി.എം സംസ്ഥാന നേതൃത്വവുമായും മുന്‍ മന്ത്രി കെ.ടി. ജലീലുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ഡോ. അബ്ദുല്‍ റഹ്‌മാന്‍. സി-ആപ്റ്റ് മാനേജിങ് ഡയറക്ടറായിരിക്കെ, കെ.ടി. ജലീലിനെ സഹായിക്കാനായി നയതന്ത്ര ചാനല്‍ വഴിയെത്തിയ പാഴ്സലുകള്‍ ഔദ്യോഗിക വാഹനം ഉപയോഗിച്ച് കടത്തിയെന്ന ഗുരുതരമായ ആരോപണത്തില്‍ എന്‍.ഐ.എ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ ഇദ്ദേഹത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. മുസ്ലിം ലീഗിനെയും പ്രത്യേകിച്ച് ഇപ്പോഴത്തെ ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും നിരന്തരം രാഷ്ട്രീയമായി വേട്ടയാടുകയും പരിഹസിക്കുകയും ചെയ്ത
കെ.ടി. ജലീലിന്റെ ഏറെ വിശ്വസ്തനായി പ്രവര്‍ത്തിച്ച ഒരാള്‍ക്ക് യു.ഡി.എഫ് സര്‍ക്കാരില്‍ താക്കോല്‍ സ്ഥാനം നല്‍കിയത് ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകരെയും അണികളെയും കടുത്ത നിരാശയിലാഴ്ത്തിയിട്ടുണ്ട്. ഈ വികാരമാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പൈനും പങ്കുവയ്ക്കുന്നത്.സി-ആപ്റ്റിലെ സേവനങ്ങൾക്കുള്ള പ്രത്യുപകാരമെന്നോണം, എൽ.ഡി.എഫ് സർക്കാർ എല്ലാ സീനിയോറിറ്റി മാനദണ്ഡങ്ങളും എ.ഐ.സി.ടി.ഇ മാർഗ്ഗരേഖകളും കാറ്റിൽപ്പറത്തി ഇദ്ദേഹത്തെ എൽ.ബി.എസ് സെന്റർ ഡയറക്ടറായി നിയമിക്കുകയായിരുന്നു.. ഈ വഴിവിട്ട നിയമനത്തിനെതിരെ വ്യാപകമായ ആക്ഷേപങ്ങൾ ഉയർന്നതിനെത്തുടർന്ന് യു.ഡി.എഫ് സർക്കാർ ഇദ്ദേഹത്തെ എൽ.ബി.എസ് ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കം ചെയ്തിട്ട് ഏതാനും ദിവസങ്ങൾ മാത്രമാണായത്.
എന്നാൽ തൊട്ടുപിന്നാലെ സി-ഡിറ്റ് പോലുള്ള മറ്റൊരു നിർണായക സ്ഥാപനത്തിന്റെ തലപ്പത്തേക്ക് ഇദ്ദേഹത്തെ നിയമിച്ചതിൽ ദുരൂഹതയുണ്ട്.കൂടാതെ, സ്ഥിരക്കാരും താത്കാലികക്കാരുമായി സി.പി.എം അനുഭാവികളായ നൂറുകണക്കിന് ജീവനക്കാർ വൻതോതിൽ കുത്തിനിറയ്ക്കപ്പെട്ടിട്ടുള്ള ഒരു സ്ഥാപനമാണ് സി-ഡിറ്റ്. കഴിഞ്ഞ ഭരണകാലത്ത് ചട്ടവിരുദ്ധമായി സി-ഡിറ്റിൽ കയറിക്കൂടിയ താത്കാലിക ജീവനക്കാരെ സംരക്ഷിക്കാനും മുൻ സർക്കാരിന്റെ താല്പര്യങ്ങൾ നിലനിർത്താനും വേണ്ടിയാണ് ഈ നിയമനം എന്ന ശക്തമായ സംശയം പൊതുസമൂഹത്തിൽ ഉയരുകയാണ്.കഴിഞ്ഞ ഭരണകാലത്ത് യു.ഡി.എഫ് ആഭിമുഖ്യം പുലർത്തിയതിന്റെ പേരിൽ മാത്രം യോഗ്യരായ നിരവധി പ്രൊഫഷണലുകളും അധ്യാപകരും സുപ്രധാന പദവികളിൽ നിന്നും ആസൂത്രിതമായി പാർശ്വവത്കരിക്കപ്പെട്ടിരുന്നു. അവരെയെല്ലാം അവഗണിച്ചുകൊണ്ട്,
എൽ.ഡി.എഫിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി നിലകൊണ്ട ഒരാളെ സർക്കാർ ഉടമയിലുള്ള പ്രമുഖ ഐ.ടി സ്ഥാപനത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ച നടപടി പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിവര സാങ്കേതിക വകുപ്പ് മന്ത്രിക്കും സേവ് യുൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകിഇത്തരം തത്ത്വദീക്ഷയില്ലാത്ത നിയമനങ്ങള്‍ അവസാനിപ്പിക്കാനും, യു.ഡി.എഫ് സര്‍ക്കാരിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നാണ് പാര്‍ട്ടി അണികളുടെയും പൊതുസമൂഹത്തിന്റെയും ആവശ്യം..കാസര്‍ഗോഡ് സ്വദേശിയായ റഹ്മാന്‍ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജിലെ പ്രഥമ ബാച്ച് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ആയിരുന്നു. തുടര്‍ന്ന് അവിടെ തന്നെ അധ്യാപകനായി ജോലിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജിന്റെ പ്രിന്‍സിപ്പലായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
സി-ആപ്റ്റ് മാനേജിംഗ് ഡയറക്ടറും എല്‍ബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പലുമായ ഡോ. എം. അബ്ദുള്‍ റഹ്മാനെ എല്‍ബിഎസ് ഡയറക്ടറായി നിയമിച്ചു. കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ പ്രഥമ പ്രൊ. വൈസ് ചാന്‍സലറായും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ എഐസിടിഇ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.എഐസിടിഇ ഡയറക്ടറായിരിക്കേ ഇ-ഗവേണ്‍സിന്റെ ചുമതല വഹിച്ച അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരമടക്കമുള്ള കാര്യങ്ങള്‍ മുഴുവന്‍ പ്രക്രിയകളും ഓണ്‍ലൈനില്‍ ആക്കുകയും വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക അവരുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിറ്റി)നടപ്പിലാക്കുകയും ചെയ്തു.
നഷ്ടത്തിലായിരുന്ന സി-ആപ്റ്റിനെ ലാഭം നേടുന്ന സ്ഥാപനമായി വളര്‍ത്തി എടുത്തതില്‍ ഡോ. അബ്ദുള്‍ റഹ്മാന്റെ പങ്ക് നിര്‍ണ്ണായകമാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി ബിരുദം കൂടാതെ എംബിഎ, ഹ്യൂമന്റിസോഴ്‌സ് മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ എന്നീ ബിരുദമുള്ള റഹ്മാന്‍ അന്താരാഷ്‌ട്ര ജേര്‍ണലുകളില്‍ നൂറില്‍പ്പരം പ്രബന്ധങ്ങളും നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇപ്പോള്‍ സെന്റര്‍ ഫോര്‍ ഡിസേബിലിറ്റീസ് സ്റ്റഡീസിന്റെ ഡയറക്ടറുടെ അധിക ചുമതലയും വഹിക്കുന്നുണ്ട്.കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പില്‍ പിഐബിയുടെ തിരുവനന്തപുരം ഡയറക്ടറായ ഡോ. നീതു സോണ ഭാര്യയും ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ രണ്ടാം തരം വിദ്യാര്‍ത്ഥി മറിയം സോണ മകളുമാണ്. പരേതനായ കൊട്ടയടുക്കം അബ്ദുല്ല കുഞ്ഞിയുടെയും നബീസയുടെയും മകനാണ് റഹ്മാന്‍.സിപിഎം സംസ്ഥാനസമിതിയംഗം ടി.എന്‍.സീമയുടെ ഭര്‍ത്താവ് ജി.ജയരാജിനെയാണ് സി–ഡിറ്റ് ഡയറക്ടറായി പിണറായി നിയമിച്ചത്. ജയരാജിനു മതിയായ യോഗ്യതയില്ലെന്നു കാണിച്ചു ജീവനക്കാരുടെ സംഘടനകള്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതി അവഗണിച്ചായിരുന്നു നിയമനം.
പുനര്‍നിയമനവ്യവസ്ഥ പ്രകാരം ജി. ജയരാജിനെ ഒരു വര്‍ഷത്തേക്കാണ് സർക്കാർ ആദ്യം നിയമിച്ചത്. തുടർന്ന് നീട്ടി കൊണ്ടിരുന്നു. വിപുലമായ പ്രവൃത്തിപരിചയവും സ്ഥാപനത്തിന്റെ പ്രവര്‍ത്തനമേഖലയിലുള്ള അവഗാഹവും കണക്കിലെടുത്താണു നിയമനമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു.. ജയരാജ് റജിസ്ട്രാര്‍ ആയിരുന്ന കാലത്താണ് സി–ഡിറ്റിന്റെ സുപ്രധാന പദ്ധതികള്‍ പലതും പുറംകരാര്‍ നല്‍കിയത്. ഇങ്ങനെ സി–ഡിറ്റിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തയാളെ ഡയറക്ടറാക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനയായ സി–ഡിറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തു നല്‍കിയിരുന്നു. സി–ഡിറ്റിന്റെ നിയമാവലി പ്രകാരം ഭരണസമിതി നിര്‍ദേശിക്കുന്ന പാനലില്‍ നിന്നു മാത്രമേ സര്‍ക്കാരിന് ഡയറക്ടറെ നിയമിക്കാനാകൂ. ജയരാജിന് സി–ഡിറ്റ് നിയമാവലി അനുശാസിക്കുന്ന യോഗ്യതയില്ലെന്നും കത്തിലുണ്ടായിരുന്നു. ഡയറക്ടറുടെ യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങള്‍ മാറ്റാന്‍ ഗവേണിങ് ബോഡി യോഗം അനുമതി നല്‍കിയെന്ന് ജയരാജ് സി–ഡിറ്റ് റജിസ്ട്രാറായിരിക്കെ സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നു. എന്നാല്‍ ഗവേണിങ് ബോഡി ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് സി–ഡിറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ആരോപണം.
ഭരണപക്ഷ യൂണിയനായ സി–ഡിറ്റ് എംപ്ലോയീസ് അസോസിയേഷനും ജയരാജിനെ ഡയറക്ടര്‍ ആക്കുന്നതില്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. സി–ഡിറ്റ് റജിസ്ട്രാര്‍ സ്ഥാനത്തിരുന്നു വിരമിച്ച ജി.ജയരാജിനെ ഡയറക്ടറാക്കാന്‍ നീക്കം നടക്കുന്ന കാര്യം നേരത്തേ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ജയരാജന്റെ കാലത്താണ് സിഡിറ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് പോലെ പ്രവർത്തിച്ചത്. മുഖ്യമന്ത്രിയുടെ ഇച്ഛാനുസരണമാണ് കാര്യങ്ങൾ നടന്നത് .മുഖ്യമന്ത്രിക്ക് വേണ്ടി പുറംകരാറുകൾ നൽകുന്നതായിരുന്നു പ്രധാന ജോലി. മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് സിഡിറ്റിൽ കാര്യങ്ങൾ നടന്നിരുന്നത് .ഇതിന്റെ കണക്കുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യം ഉയർന്നപ്പോഴാണ് സഖാക്കളുടെ വിശ്വസ്തനെ യു ഡി എഫ് സർക്കാർ പ്രസ്തുത തസ്തികയിൽ നിയമിച്ചത്. ഇനി പഴയ ഫയലുകൾ എ കെ ജി സെന്ററിൽ എത്തിച്ച് നശിപ്പിക്കാൻ എളുപ്പമായിരിക്കും.
അതിന് കണ്ടെത്തിയ വഴിയാണ് ലീഗ് വഴി സർക്കാരിൽ കയറി കൂടുകയെന്നത്. ഇക്കാര്യം ലീഗ് മനസിലാക്കിയില്ലെങ്കിലും കോൺഗ്രസ് മനസിലാക്കികഴിഞ്ഞു. ഇനിയും ഘടകകക്ഷികൾ വഴി ഇത്തരത്തിൽ സഖാക്കൾ സർക്കാരിൽ ബർത്തുണ്ടാക്കിയേക്കാം. ലീഗിന്റെ ഡയറക്ടർ സി ആപ്റ്റ് എന്ന സർക്കാർ പൊതുമേഖലാ സ്ഥാപനത്തിന്റെ എം.ഡി.യായിരിക്കെയാണ് നയതന്ത്ര കവറിലെത്തിയ മതഗ്രന്ഥം സർക്കാർ വാഹനത്തിൽ മലപ്പുറത്ത് എത്തിച്ചത്.മന്ത്രിയായിരുന്ന ജലീലിൻ്റെ വകുപ്പിന് കീഴിലുള്ള സി ആപ്റ്റ് എന്ന സ്ഥാപനത്തിലെ ചില ഉദ്യോഗസ്ഥരിൽ നിന്ന് ജലീലിനെതിരെ കസ്റ്റംസിന് മൊഴി ലഭിച്ചിരുന്നു. ഗൾഫിൽ നിന്നെത്തിയ വിശുദ്ധ ഗ്രന്ഥം തന്റെ ഓഫീസിലോ വീട്ടിലോ സൂക്ഷിക്കാതെ സി. ആപ്റ്റിൽ കൊണ്ടുപോയി എന്നതിലാണ് കസ്റ്റംസിന് സംശയം. അക്കാലത്ത് സി ആപ്റ്റിൻ്റെ എം ഡിയായിരുന്നത് ജലീലിൻ്റെ വിശ്വസ്തനായ ഇപ്പോഴത്തെ സിഡിറ്റ് എംഡിയാണ്.
വിശുദ്ധ ഗ്രന്ഥവുമായി മലപ്പുറത്തേക്ക് പോയ വാഹനം ബാംഗ്ലൂരിലേക്ക് പോയിട്ടുണ്ട്. എന്നാൽ ബാംഗ്ലൂർ യാത്രക്കിടയിൽ ജിപി എസ് ഘടിപ്പിച്ച വാഹനത്തിന്റെ ജിപി എസ് ഡിസ്കണക്റായി. ഇത് മനപൂർവം ആണെന്നാണ് കസ്റ്റംസിന്റെ സംശയം. സി. ആപ്റ്റ് മേധാവിമാരുടെ നിർദ്ദേശ പ്രകാരമാണ് താൻ പ്രവർത്തിച്ചതെന്നാണ് ഡ്രൈവറുടെ മൊഴി.
മതഗ്രന്ഥം, ഭക്ഷ്യക്കിറ്റുകൾ എന്നിവയുടെ വിതരണം, യു.എ.ഇ കോൺസുലേറ്റ് സന്ദർശനങ്ങൾ, സ്വപ്ന സുരേഷുമായുള്ള ഫോൺ വിളികൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് കസ്റ്റംസ് ജലീലിൽ നിന്ന് ശേഖരിച്ചത്.യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍ മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ.. കോണ്‍സുലേറ്റിന്‍റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടു. നയതന്ത്ര പ്രതിനിധികളുമായി മന്ത്രിമാര്‍ നേരിട്ട് ബന്ധപ്പെടാന്‍ പാടില്ലെന്നാണ് ചട്ടം. വിദേശകാര്യമന്ത്രാലയം വഴിയേ ആശയവിനിമയം പാടുള്ളൂ. കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി തേടണം. ഇതെല്ലാം ലംഘിക്കപ്പെട്ടു.
വിദേശ സംഭാവന നിയന്ത്രണചട്ടങ്ങളുടെ ലംഘനവുമുണ്ട്. ഖുറാൻ കൈപ്പറ്റിയതിന്റെ പേരിൽ വർഗീയത ഇളക്കാനാണ് ആദ്യം സി പി എം ശ്രമിച്ചത്. കെ.റ്റി. ജലീലിനെതിരെ ബിജെപിയും കോൺഗ്രസും ഒത്തു ചേർന്ന് സമരം ചെയ്യുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ അന്നത്തെ ആദ്യ പ്രസ്താവന ഇതിന്റെ ഭാഗമായിരുന്നു. ഖുറാൻ വെറുമൊരു വാക്കല്ല. വലിയൊരു വികാരമാണ്. ലക്ഷങ്ങളാണ് ഖുറാൻ എന്ന പദം ഓരോ നിമിഷവും ഉരുവിടുന്നത്. ജലീൽ കൈപ്പറ്റിയ പെട്ടിയിൽ ഉണ്ടായിരുന്നത് ഖുറാൻ ആണ്. അതിൽ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചടത്തോളം പ്രശ്നമേയല്ല. കാരണം അത് തെളിയിക്കപ്പെട്ടിട്ടില്ല. ലീഗിന്റെ നെഞ്ചിടി കൂട്ടിയ സംഭവമായിരുന്നു ഇത്. പാണക്കാട് തങ്ങൾക്കും പി.കെ. കുഞ്ഞാലികുട്ടിക്കും സി പി എം തന്ത്രത്തിന്റെ അപകടം മനസിലായി കഴിഞ്ഞു.
അതോടെയാണ് അവർ ജലീലിനെതിരെ ഖുറാൻ വിവാദത്തിൽ സമരത്തിനില്ല എന്ന് തീരുമാനിച്ചത്. ഇതിനിടെ മുസ്ലീം വികാരം ആളിക്കത്തിക്കാൻ ജലിലും സി പി എമ്മും അവർക്ക് കഴിയുന്ന വിധത്തിൽ ശ്രമിച്ചു.. ഖുറാൻ കൈപ്പറ്റിയതിന്റെ പേരിൽ ഒരു സി പി എം നേതാവിന് ഏറ്റെടുക്കേണ്ടി വന്ന കൊടിയ പീഡനങ്ങൾ സി പി എം ചർച്ചയാക്കി. അതു തന്നെയാണ് സി പി എമ്മും ലക്ഷ്യമിട്ടത്. . ഒരു ഇസ്ലാം മത വിശ്വാസിയായതിന്റെ പേരിൽ താൻ അനുഭവിച്ച വൈഷമ്യങ്ങൾ ജലീൽ എണ്ണിയെണ്ണി പറഞ്ഞു. ഇ ഡിയുടെ നീക്കത്തിനെതിരെ രാഷ്ട്രീയ നീക്കങ്ങൾക്ക് സി പി എം തുടക്കമിട്ടു. ജലീൽ പഠിച്ചത് ലീഗിന്റെ സ്കൂളിലാണ്. അദ്ദേഹത്തിന് മലപ്പുറം പൊളിറ്റിക്സ് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. അതു തന്നെയാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. അന്നത്തെ മുഖ്യമന്ത്രിക്കും ഒരു മുസ്ലീം പ്രതിച്ഛായയുണ്ടായിരുന്നു. കാരണം അദ്ദേഹത്തിന്റെ മകളുടെ ഭർത്താവ് മുസ്ലീമാണ്.
ഏതായാലും ബി ജെ പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരു സമുദായത്തെ തന്നെ ഇളക്കിവിട്ട് രാഷ്ട്രീയ നേട്ടം കൈമുതലാക്കാനാണ് സിപിഎം അന്ന് ശ്രമിച്ചത്. .എന്നാൽ ജലീലിൻ്റെ കള്ളകളികൾ കേന്ദ്ര സർക്കാർ പൊളിച്ചു. ഇനി ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ എന്നാണ് കാണേണ്ടത്.
https://www.facebook.com/Malayalivartha


























