വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ

പശ്ചിമേഷ്യൻ യുദ്ധത്തിൽ നാമെന്തിന് ആശങ്കപ്പെടണം. ഒരു ശരാശരി മലയാളിയോട് പശ്ചിമേഷ്യൻ യുദ്ധത്തെ കുറിച്ച് ചോദിക്കുമ്പോൾ പറയുന്ന അഭിപ്രായമാണിത്. എന്നാൽ നമ്മളും ആശങ്കപ്പെടണം. കാരണം പ്രത്യക്ഷത്തിലല്ല എങ്കിലും മലയാളികളേയും ഇത് ബാധിച്ച് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ 2 മക്കളടക്കം 4 പേർ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച വാർത്ത നിങ്ങളെല്ലാവരും അറിഞ്ഞു കാണുമ്മല്ലോ. ആ ആത്മഹത്യ വെറുമൊരു ആത്മഹത്യയായിരുന്നില്ല. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ അനന്തരഫലമായി ഖത്തറിൽ ജോലി നഷ്ടമായത് കൊണ്ടുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലാണ് അവർ ജീവനൊടുക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞദിവസമാണ് പഴഞ്ഞി എംഡി കോളേജിന് സമീപമുള്ള വീട്ടില്‍ നാലംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവിത്തിൽ പ്രവാസിയായിരുന്ന സിബിയും മകള്‍ അലീനയും മരണപ്പെട്ടു. ഗള്‍ഫിലായിരുന്ന സിബി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. കടുത്ത സാമ്പത്തി ബാധ്യത കുടുംബത്തിന് ഉണ്ടായിരുന്നു. ഇതാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.
സിബിയുടെ മൃതദേഹം കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. അലീനയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരും വിഷം കഴിച്ചിരുന്നതായും വിവരമുണ്ട്. സിബിയുടെ ഭാര്യ ബീനയെയും മകന്‍ ആദിത്യയെയുമാണ് ആശുപത്രിയില്‍പ്രവേശിപ്പിച്ചത്. 17-കാരനായ ആദിത്യന്‍ ഭയന്ന് പോലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജീവിതം അവസാനിപ്പിക്കുകയാണെന്ന് എഴുതിയ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. നാലുപേരും വിഷം കഴിച്ചിരുന്നു. അലീന നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു. മകന്‍ ആദിത്യനെ തിങ്കളാഴ്ച ബി.ടെക് കോഴ്‌സിന് ചേര്‍ക്കാനിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























