പൗരത്വ സമരം ശരിയെന്നും വിശ്വാസികള്‍ക്കൊപ്പവുമെന്ന് സര്‍ക്കാര്‍...ശബരിമലയില്‍ ആചാരലംഘനത്തിന് സര്‍ക്കാര്‍ കൂട്ടൂനിന്നതിനു പിന്നാലെ സംസ്ഥാനത്ത് ഉടനീളം നടന്ന നാമജപ ഘോഷയാത്ര അടക്കം പ്രക്ഷോഭങ്ങളില്‍ ഭക്തര്‍ക്കെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നു

പൗരത്വ സമരം ശരിയെന്നും വിശ്വാസികള്‍ക്കൊപ്പവുമെന്ന് സര്‍ക്കാര്‍ പറയാതെ പറഞ്ഞു എന്നാണ് നമ്മള്‍ ഇന്ന് കേട്ടത്. ശബരിമല, പൗരത്വ വിഷയങ്ങളിലെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം വന്നതോടെ ഈ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വാളോങ്ങി സംസ്ഥാന സര്‍ക്കാരിനെയും സഖാക്കന്‍മാരെയും പിന്തുണച്ചവര്‍ ശശിയായി.
തിരുവനന്തപുരത്ത് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഗുരുതര സ്വഭാവമല്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം എന്നൊക്കെ തല്‍ക്കാലം ആശ്വാസിക്കാം, പറഞ്ഞുപറ്റിക്കാം.
ഇനി കണക്കെടുക്കുമ്പോ അറിയാം. എന്താണ് ശരിക്കും നടക്കുന്നതെന്ന്. ശബരിമല സമരവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി എന്‍എസ്എസ്, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മ്മസമിതി അടക്കമുള്ള വിവിധ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടി പേടിച്ച് മുഖ്യന്‍ പിണറായി വിജയന്‍ വാളും പരിചയും വച്ച് കീഴടങ്ങിയിരിക്കുന്നത് .
ശബരിമലയില്‍ ആചാരലംഘനത്തിന് സര്‍ക്കാര്‍ കൂട്ടൂനിന്നതിനു പിന്നാലെ സംസ്ഥാനത്ത് ഉടനീളം നടന്ന നാമജപ ഘോഷയാത്ര അടക്കം പ്രക്ഷോഭങ്ങളില്‍ ഭക്തര്‍ക്കെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയാകുമെന്ന് വ്യക്തമായതോടെയാണ് പിണറായി സര്‍ക്കാര്‍ വിശ്വാസികള്‍ക്കു മുന്നില്‍ കീഴടങ്ങിയത്.
ഇതുകൂടാതെ, പൗരത്വം നിയമത്തിനെതിരേ നടന്ന പ്രക്ഷോഭ കേസുകളും പിന്‍വലിക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതരമല്ലാത്ത ക്രിമിനല്‍ കേസുകളാണ് പിന്‍വലിക്കുക. തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്നവരുമാണ് കേസില്‍ ഉള്‍പ്പെട്ട ഏറിയ ഭാഗവും. സന്നിധാനത്ത് ദര്‍ശനത്തിനായെത്തിയ നിരപരാധികളായ ഭക്തരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
ഇതിലും വളരെ ഗൗരവമേറിയ പല കേസുകളും പല കാരണങ്ങളാലും ഈ സര്‍ക്കാര്‍ നിരുപാധികം പിന്‍വലിക്കുന്ന സാഹചര്യത്തില്‍, നിരപരാധികളായ ഇവരുടെ പേരില്‍ എടുത്ത കേസുകള്‍ ഇനിയെങ്കിലും പിന്‍വലിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടാവണം. അല്ലാത്തപക്ഷം വിശ്വാസികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ പ്രതികാര മനോഭാവമായിരിക്കും ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും സുകുമാരന്‍നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
എന്തായാലും വഞ്ചി ഒരു കരയ്ക്കടുക്കുകയാണ്. അപ്പോള്‍ ഇനി അടുത്ത ചോദ്യം അപ്പോള്‍ ആ നവോത്ഥാന മതില്‍ നമ്മ പൊളിക്കണോ, അതോ നിങ്ങ പൊളിക്കണോ. എന്തായാലും നേരത്തെ പൊളിഞ്ഞതാണല്ലോ.
ഇനി പൗരത്വ ഭേദഗതിയിലേയ്ക്ക് വരാം. എന്തായിരുന്നു മലപ്പുറം കത്തി മെഷീന്‍ ഗണ്‍ ഒടുവില്‍ പവനായി ശവമായി എന്ന് പറഞ്ഞാൽ മതിയല്ലോ . ന്യൂനപക്ഷ വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം കേന്ദ്രസര്‍ക്കാരിന് നേരെ വാളോങ്ങിയ സംസ്ഥാന സര്‍ക്കാര്‍ ഇതിപ്പോ ആരെ പ്രീണിപ്പിക്കാനോ എന്തോ ഇപ്പോള്‍ ആ കേസുകളും പിന്‍വലിക്കുന്നത്.
ഇപ്പോള്‍ ചിലരൊക്കെ പറഞ്ഞുതുടങ്ങി ചതിച്ചത് മോദിയല്ല പിണറായി തന്നെ. നരേന്ദ്ര വിജയം അല്ല നരേന്ദ്ര വിജയന്‍.
https://www.facebook.com/Malayalivartha