രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗം ആശയവും ആവേശവും ചോരാതെ പരിഭാഷപ്പെടുത്തി വീണ്ടും താരമായി കെപിസിസി സെക്രട്ടറി ജ്യോതി വിജയകുമാര്‍... കൃത്യമായ പരിഭാഷ, മികവാര്‍ന്ന ഉച്ചാരണം, ആശയ വ്യക്തത എന്നിവ കൊണ്ട് രാഹുലിനൊപ്പം ജ്യോതിയും പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ സ്ഥാനം നേടി

കേരളത്തിലെത്തിയ രാഹുല്‍ കടലില്‍ വല വിരിച്ചു, ലഭിച്ചത് കുറച്ച് മല്‍സ്യം ആ അനുഭവം തുറന്നുപറഞ്ഞ് രാഹുല്‍ ഗാന്ധി താരവുമായി. ഇനിയല്ല കളി കടലില്‍ കുറച്ചു മീനേ രാഹുലിന് കിട്ടിയുള്ളൂ. പക്ഷെ കേരളക്കരയിലോ നിയമസഭാ തോണിയില്‍ ഏറി തുഴഞ്ഞ് മുന്നേറാനുളള വോട്ടില്‍ നല്ലൊരു പങ്കും ഉറപ്പിച്ചായിരിക്കും രാഹുല്‍ മടങ്ങുക.
പക്ഷെ രാഹുലിന് നത്തോലി പോലുള്ള ചെറിയ മീനാണ് വലയില്‍ കിട്ടിയതെങ്കിലും ജ്യോതിയ്ക്ക് വീണ് കിട്ടിയത് രാഹുല്‍ ഗാന്ധിയെന്ന വമ്പന്‍ സ്രാവ്. ഏതായാലും ഇതെല്ലാം കണ്ട് കേരളത്തിന്റെ അണികള്‍ കണ്ണുതള്ളി. ഒരു വശത്ത് രാഹുലിന്റെ പ്രസംഗം മറുവശത്ത് കരുത്തു ചോരാത്ത പരിഭാഷയുമായി വീണ്ടും ജ്യോതി.
യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്കു സമാപനം കുറിച്ചു തിരുവനന്തപുരം ശംഖുമുഖത്തു നടന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്ന കെപിസിസി സെക്രട്ടറി ജ്യോതി വിജയകുമാര്‍ വീണ്ടും താരമായി.
അതും രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗം ആശയവും ആവേശവും ചോരാതെ പരിഭാഷപ്പെടുത്തി വീണ്ടും താരമായി കെപിസിസി സെക്രട്ടറി ജ്യോതി വിജയകുമാര്‍. കൃത്യമായ പരിഭാഷ, മികവാര്‍ന്ന ഉച്ചാരണം, ആശയ വ്യക്തത എന്നിവ കൊണ്ട് രാഹുലിനൊപ്പം ജ്യോതിയും പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ സ്ഥാനം നേടി.
2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്തുള്‍പ്പെടെ വിവിധ വേദികളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തി ജ്യോതി ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം അധ്യാപികയാണ്.
2016 ല്‍ സോണിയ ഗാന്ധി കേരളത്തിലെത്തിയപ്പോഴും ജ്യോതിയായിരുന്നു പരിഭാഷക. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നു പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ നേടിയ ജ്യോതി മാര്‍ ഇവാനിയോസ് കോളജിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍ കൂടിയാണ്. എന്തായാലും രാഹുല്‍ കേരളത്തില്‍ തകര്‍ത്തു. വള്ളത്തില്‍ വച്ച് തൊഴിലാളി സുഹൃത്തുക്കള്‍ എനിക്ക് മീന്‍ പാചകം ചെയ്ത് തന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് അത്തരത്തിലൊരു അനുഭവം.
ഞാന്‍ ആ സുഹൃത്തുക്കളോട് ചോദിച്ചു. നിങ്ങളുടെ മക്കള്‍ എന്തു ചെയ്യുന്നുവെന്ന്. അവര്‍ പറഞ്ഞത് അവരെ മല്‍സ്യത്തൊഴിലാളി മേഖലയില്‍ വിടാന്‍ ഒരുക്കമല്ലെന്നും അത്രമാത്രം കഷ്ടപ്പാടാണ് ഇവിടെയെന്നുമാണ്' തങ്കശേരി ബീച്ചില്‍ മല്‍സ്യത്തൊഴിലാളികളോടു സംസാരിക്കവേ രാഹുല്‍ പറഞ്ഞു.
മല്‍സ്യത്തൊഴിലാളികളെയും ഈ സമൂഹത്തെയും ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നെന്ന് രാഹുല്‍ വ്യക്തമാക്കി. ഇതിനൊപ്പം അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ തുറന്ന ചര്‍ച്ചയ്ക്കും അദ്ദേഹം തുടക്കമിട്ടു. ഇന്നു പുലര്‍ച്ചെയാണ് കടലിലേക്ക് പോയ മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുലും യാത്ര ചെയ്തത്. അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായിരുന്നു യാത്ര.
https://www.facebook.com/Malayalivartha