കോവിഡ് പശ്ചാത്തലത്തില്‍ ഇലക്ഷന്‍ ഡ്യൂട്ടിയില്‍ പങ്കെടുക്കേണ്ടവര്‍ക്കുളള കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

കോവിഡ് പശ്ചാത്തലത്തില്‍ വരുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇലക്ഷന്‍ ഡ്യൂട്ടിയില്‍ പങ്കെടുക്കേണ്ടി വരുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുളള വാക്‌സിനേഷന്‍ ജില്ലയില്‍ ആരംഭിച്ചു. ഇതിനായി 16250 പേരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. 50 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിട്ടുളളത്. സ്പാര്‍ക്കില്‍ നിന്നും ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുളള വാക്‌സിന്‍ വിതരണത്തിന്റെ രണ്ടാംഘട്ടവും മുന്‍ നിരപ്രവര്‍ത്തകര്‍ക്കുളള വാക്‌സിന്‍ വിതരണത്തിന്റെ ഒന്നാംഘട്ടവും നടന്നു വരുന്നതായി ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ.ആര്‍ സന്തോഷ്‌കുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























