എല്ലാം എല്ലാം അയ്യപ്പന്‍... നിയമസഭ പ്രഖ്യാപനത്തിന് മുമ്പേ ഭക്തരുടെ കണ്ണീരിന് ആശ്വാസം നല്‍കി സര്‍ക്കാര്‍; ശബരിമല യുവതീ പ്രവേശനത്തിനെതിരെ എടുത്ത ആയിരക്കണക്കിന് കേസുകള്‍ പിന്‍വലിക്കാന്‍ ഈ സര്‍ക്കാര്‍ തന്നെ തീരുമാനിച്ചു; ശബരിമലയുടെ പേരില്‍ ഇനിയൊരു കല്ലേറും ഏല്‍ക്കാന്‍ വയ്യ

അങ്ങനെ ഈ സര്‍ക്കാര്‍ ഭക്തരുടെ കണ്ണീര്‍ തുടയ്ക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ വരാനിരിക്കെ, ശബരിമല യുവതീപ്രവേശന വിധിക്കും പൗരത്വനിയമ ഭേദഗതിക്കുമെതിരെ അരങ്ങേറിയ സമരപരമ്പരകളില്‍ ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത മുഴുവന്‍ കേസുകളും പിന്‍വലിച്ച്, സര്‍ക്കാരിന്റെ പ്രതിരോധ തന്ത്രം. ശബരിമല വിവാദം തിരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കാന്‍ യു.ഡി.എഫ് കെട്ടുനിറയ്ക്കുന്നതിനിടെയാണ് ആ സാദ്ധ്യതയുടെ വഴിയടച്ച് മന്ത്രിസഭാ തീരുമാനം.
ശബരിമല സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസും യു.ഡി.എഫ് നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. ശബരിമല വിധിയെച്ചൊല്ലി ഒരു വിഭാഗം നടത്തിയ പ്രക്ഷോഭങ്ങള്‍ വോട്ടര്‍മാരിലുണ്ടാക്കിയ തെറ്റിദ്ധാരണ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഒരു കാരണമായെന്നു വിലയിരുത്തിയ സി.പി.എം, നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു.
പിന്നാലെയാണ്, നാമജപ ഘോഷയാത്രയുടെ പേരില്‍ വഴിതടഞ്ഞും, നിരോധനാജ്ഞ ലംഘിച്ചുമുള്ള സമരങ്ങളില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നത്. വാഹനങ്ങള്‍ തകര്‍ത്തതടക്കം, ബി.ജെ.പിയുടെ നേതൃത്വത്തിലുണ്ടായ അക്രമസമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ തുടരും.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും ഗുരുതര സ്വഭാവമില്ലാത്തവ പിന്‍വലിക്കും. ശബരിമല വിഷയത്തില്‍ 2018 നവംബര്‍ മുതല്‍ 2019 ജനുവരി വരെ നീണ്ട സമരങ്ങളിലായി 1007 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 4163 അറസ്റ്റുമുണ്ടായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളില്‍ 311 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് 1809. മുസ്ലിം മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലടക്കം സമരം നടന്നിരുന്നു.
തെയമസഭാ തിരഞ്ഞെടുപ്പില്‍ വിവിധ മത, സാമുദായിക നേതൃത്വങ്ങളുമായുള്ള സാമൂഹ്യബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം. തങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു. സര്‍ക്കാര്‍ തീരുമാനത്തെ എസ്.എന്‍.ഡി.പി യോഗവും എന്‍.എസ്.എസും അടക്കമുള്ള സംഘടനകള്‍ സ്വാഗതം ചെയ്തു.
ശബരിമല വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം സജീവമായി രംഗത്തെത്തിയതോടെ, പ്രതിരോധിക്കാനായി നവോത്ഥാന മൂല്യസംരക്ഷണ സമിതി രൂപീകരണമുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പരീക്ഷിച്ചിരുന്നു.
സമിതിയുടെ നേതൃത്വത്തില്‍ 2019 ജനുവരി ഒന്നിന് വനിതാ മതിലും സംഘടിപ്പിച്ചു. പിന്നാലെ, രണ്ടു യുവതികള്‍ ശബരിമലയില്‍ കയറിയതോടെ വിവാദം പുതിയ വഴിത്തിരിവിലെത്തി. തുടര്‍ന്നു നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ചയായത് ശബരിമല വിഷയമായിരുന്നു. 20 ലോക്‌സഭാ സീറ്റുകളില്‍ 19ലും എല്‍.ഡി.എഫ് പരാജയപ്പെട്ടതോടെയാണ് ഇടതുനേതൃത്വത്തിന്റെ വീണ്ടുവിചാരം.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഹൈന്ദവ വിശ്വാസികളോട് നീതി കാട്ടിയത് നല്ല കാര്യം. സര്‍ക്കാരിന്റെ രാഷ്ട്രീയ മര്യാദയാണ് അത്. അതിനെ രാഷ്ട്രീയ മുതലെടുപ്പായി ആക്ഷേപിക്കരുത്.
ശബരിമല വിഷയത്തെ വികാരപരമായി നേരിടാതെ വിവേകപൂര്‍വം സമീപിക്കണമെന്നായിരുന്നു യോഗത്തിന്റെ നിലപാട്. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ രാഷ്ട്രീയക്കണ്ണോടെ കാണരുത്. അത് നല്ല സമീപനമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
"
സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെയും ദര്‍ശനത്തിനെത്തിയ നിരപരാധികള്‍ക്കെതിരെയും എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെട്ടിരുന്നു. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്‍.എസ്.എസ് നിലപാടില്‍ മാറ്റമില്ല. കേസ് പിന്‍വലിക്കാനുള്ള തീരുമാനം കൊണ്ട് വിശ്വാസം സംരക്ഷിക്കപ്പെട്ടുവെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha