തെരഞ്ഞെടുപ്പിന് മുമ്പ്... ചേര്‍ത്തല വയലാറില്‍ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്ക്; ആലപ്പുഴയില്‍ ഹര്‍ത്താല്‍; 6 പേര്‍ പിടിയില്‍; തെരഞ്ഞെടുപ്പ് അടുക്കവേ രാഷ്ട്രീയ കൊലപാതകത്തില്‍ ഞെട്ടി കേരളം

ഒരിടവേളയ്ക്ക് ശേഷം രാഷ്ട്രീയ കൊലപാതകം നടന്നിരിക്കുകയാണ്. ചേര്‍ത്തല വയലാറില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വയലാര്‍ തട്ടാംപറമ്പ് നന്ദു കൃഷ്ണ(22)യാണ് വെട്ടേറ്റു മരിച്ചത്.
പ്രദേശത്ത് ആര്‍എസ്എസ്- എസ്ഡിപിഐ സംഘര്‍ഷത്തിനിടെയാണു നന്ദു മരിച്ചത്. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. വയലാറില്‍ പൊലീസിനെ വിന്യസിച്ചു. പ്രതിഷേധസൂചകമായി വ്യാഴാഴ്ച ആലപ്പുഴയില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ബുധന്‍ രാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഇവിടെ ഉച്ചയ്ക്ക് എസ്ഡിപിഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. അതിലെ പ്രസംഗ പരാമര്‍ശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തി. ഇതേ തുടര്‍ന്ന് ഏറ്റുമുട്ടലിനിടെ നന്ദു വെട്ടേറ്റു മരിച്ചെന്നാണു പ്രാഥമിക വിവരം.
ബുധന്‍ രാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഇവിടെ ഉച്ചയ്ക്ക് എസ്ഡിപിഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. അതിലെ പ്രസംഗ പരാമര്‍ശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തി. ഇതേ തുടര്‍ന്ന് ഏറ്റുമുട്ടലിനിടെ നന്ദു വെട്ടേറ്റു മരിച്ചെന്നാണു പ്രാഥമിക വിവരം.
കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം രാഷ്ട്രീയ കൊലപാതകം വീണ്ടും പൊങ്ങി വരുന്നതില്‍ ഏറെ പ്രതിഷേധം ഉയരുകയാണ്. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൊലപാതകം.
അത് രാഷ്ട്രീയമാണും അല്ലെന്നുമുള്ള തര്‍ക്കം ഇപ്പോഴും നടക്കുകയാണ്. സി.പി.എം പ്രവര്‍ത്തകരായ ഹക് മുഹമ്മദ് (24), മിഥിരാജ് (30) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. വെഞ്ഞാറമൂട്ടിലേത് രാഷ്ട്രീയ കൊലപാതകമാണെയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദീന്‍ അന്നേ വ്യക്തമാക്കിയിരുന്നു.
അന്വേഷണത്തില്‍ എല്ലാ സാധ്യതകളും അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ നേരത്തെ അറിയാം എന്നാണ് ഡി.ഐ.ജി വ്യക്തമാക്കിയത്.
കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്ന് വെഞ്ഞാറമൂട് എസ്.ഐ സുരേഷും മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയ കാരണങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു എസ്.ഐയുടെ മറുപടി. ഇവര്‍ തമ്മില്‍ വ്യക്തിവൈരാഗ്യമുണ്ടായിരുന്നു എന്നും പൊലീസ് സൂചിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇവര്‍ തമ്മില്‍ പോര്‍വിളികള്‍ നടന്നതായും പൊലീസ് പറയുന്നു.
ഹക്ക് മുഹമമദും മിഥിരാജും ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. ഹക് മുഹമ്മദ് സി.പി.എം കലിങ്ങില്‍ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗവും മിഥിരാജ് ഡി.വൈ.എഫ്.ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയുമാണ്. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്ന വഴിയും ആണ് മരിച്ചത്.
കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന ആരോപണവുമായി സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിരുന്നു. അവര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തു. അതേസമയം സംഭവവുമായി യൂത്ത് കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എയും വ്യക്തമാക്കി.
കൊലപാതകത്തെ ന്യായീകരിക്കുന്നവരുടെ കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസില്ല. ക്വട്ടേഷന്‍ കൊടുത്തിട്ട് വന്നിരിക്കുന്നവരല്ല യൂത്ത് കോണ്‍ഗ്രസുകാരെന്നും ഷാഫി പറഞ്ഞു. ആ സംഭവത്തിന് ശേഷമാണ് ആലപ്പുഴയില്‍ മറ്റൊരു കൊല നടക്കുന്നത്.
https://www.facebook.com/Malayalivartha