ഒറ്റ ദിനം കൊണ്ട് മാറിമറിഞ്ഞു... ഉറങ്ങിക്കിടന്ന കോണ്‍ഗ്രസിനെ ഒറ്റ ദിവസം കൊണ്ട് ഉണര്‍ത്തിയ രാഹുല്‍ ഗാന്ധി കേരളം വിട്ട് പോകരുതെന്ന് അഭ്യര്‍ത്ഥിച്ച് നേതാക്കള്‍; നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ യുഡിഎഫ് പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നഭ്യര്‍ത്ഥിച്ച് യുഡിഎഫ്; കടലില്‍ ചാടിയും റാങ്കുകാരോട് കഥപറഞ്ഞും രാഹുല്‍

കടലില്‍ ചാടിയ രാഹുല്‍ ഗാന്ധിയുടെ ചങ്കൂറ്റത്തെ പറ്റി മാത്രമാണ് കോണ്‍ഗ്രസുകാര്‍ക്ക് പറയാനുള്ളത്. ഒറ്റ ദിവസം കൊണ്ട് രാഹുല്‍ ഉണ്ടാക്കിയ ഇഫക്ട് കോണ്‍ഗ്രസുകാര്‍ തന്നെ രാഹുലിനോട് നേരിട്ട് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൂടി പങ്കെടുത്ത ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗത്തില്‍ കണ്‍വീനര്‍ എം.എം.ഹസന്‍ ഔദ്യോഗികമായി ഒരു ആവശ്യം മുന്നോട്ടുവച്ചത്. കെപിസിസിക്കും യുഡിഎഫിനും വേണ്ടി ഒരു കാര്യം അഭ്യര്‍ഥിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ യുഡിഎഫ് പ്രചാരണത്തിന്റെ നേതൃത്വം താങ്കള്‍ ഏറ്റെടുക്കണം.
പി.കെ.കുഞ്ഞാലിക്കുട്ടി ഉടന്‍ പിന്താങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ സാന്നിധ്യം ഇവിടെയുണ്ടാക്കിയ മാറ്റം പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയില്ല. കേരളത്തിലെ മതനിരപേക്ഷ സമൂഹം താങ്കളിലര്‍പ്പിക്കുന്ന വിശ്വാസം വളരെ വലുതാണ്. രാഹുലും കൂടെ പ്രിയങ്കയും കേരളത്തില്‍ കേന്ദ്രീകരിക്കണം എന്നായിരുന്നു എന്‍.കെ. പ്രേമചന്ദ്രന്റെ നിര്‍ദേശം.
പ്രചാരണം നയിക്കണം എന്ന ആവശ്യത്തിന് 'ഞാന്‍ കൂടെത്തന്നെ ഉണ്ടാകും' എന്ന ഉറപ്പുനല്‍കിയെന്നു മാത്രമല്ല, തുടര്‍ന്നു തിരുവനന്തപുരത്തും കൊല്ലം തങ്കശേരിയിലും ഒപ്പമുള്ളവരെ അമ്പരപ്പിച്ച ചില നാടകീയതകള്‍ക്കു മുതിരുകയും ചെയ്തു.
കേരള സര്‍ക്കാരിനോടു വയനാട് എംപി ഇതുവരെ പുലര്‍ത്തിയിരുന്ന നയതന്ത്രജ്ഞതയും അദ്ദേഹം കൈവിട്ടു. കേന്ദ്ര ഏജന്‍സികളോടു കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്കു വിരുദ്ധ സമീപനമാണ് എന്ന സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തി സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു.
ബംഗാളിലെ സിപിഎം സഖ്യത്തിന്റെ പേരില്‍ കേരളത്തില്‍ ആ പാര്‍ട്ടിക്കെതിരെ നാവു പൊന്താന്‍ ഇടയില്ല എന്ന സിപിഎം വ്യാമോഹം കൂടിയാണ് ശംഖുമുഖം പ്രസംഗത്തില്‍ രാഹുല്‍ അസ്ഥാനത്താക്കിയത്.
ബിജെപിയുടെ കേന്ദ്ര നേതൃത്വമാകെ ബംഗാളില്‍ തമ്പടിക്കുമ്പോള്‍ എന്തുകൊണ്ട് രാഹുല്‍ അവിടെ പോകുന്നില്ല എന്ന് ദേശീയ രാഷ്ട്രീയത്തില്‍ ഉയരുന്ന ചോദ്യത്തിനു കൂടി അതുവഴി അദ്ദേഹം മറുപടി നല്‍കി. വയനാട് എംപി ആയിരിക്കെ നിലവില്‍ സ്വന്തം സംസ്ഥാനമായ കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനും അവിടെ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രത്തിനുമാണു മുന്‍ഗണന നല്‍കുന്നതെന്ന് ഈ സന്ദര്‍ശനത്തിലൂടെ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരിക്കുന്നു. ബംഗാളില്‍ ഇനിയും ക്ഷീണിക്കാതെ പിടിച്ചുനില്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കേരളത്തില്‍ അധികാരത്തിലേക്കു തിരിച്ചുവരാനും.
നിലമ്പൂരില്‍ ചോലനായ്ക്കര്‍ ഉള്‍പ്പെടെ ആദിവാസി വിഭാഗത്തിലുള്ളവരെയും കൊല്ലത്തു മത്സ്യത്തൊഴിലാളികളെയും രാഹുല്‍ നേരില്‍ കണ്ടത് യുഡിഎഫ് പ്രകടനപത്രിക രൂപപ്പെടുത്തലുമായിക്കൂടി ബന്ധപ്പെട്ടാണ്. കേരളത്തില്‍ ഒരു ജനകീയ മാനിഫെസ്‌റ്റോ തയാറാക്കണമെന്നത് യഥാര്‍ഥത്തില്‍ രാഹുലിന്റെ ആശയമാണ്.
ശശി തരൂര്‍ നടത്തുന്ന സംവാദങ്ങളും 140 നിയോജക മണ്ഡലങ്ങളിലും ജനകീയ സദസുകള്‍ വിളിക്കാനുള്ള യുഡിഎഫ് തീരുമാനവും രാഹുലിന്റെ നിര്‍ദേശപ്രകാരമായിരുന്നു.
"
സെക്രട്ടേറിയറ്റിനു മുന്നില്‍ സമരപ്പന്തല്‍ സന്ദര്‍ശനം അദ്ദേഹത്തിന്റെ യാത്രാപരിപാടിയില്‍ ആ ദിവസം ഉച്ചവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. യുഡിഎഫ്, കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ക്കു ശേഷം നേതാക്കള്‍ ശംഖുമുഖത്തേക്കു പോകാന്‍ ഒരുങ്ങുന്ന ഘട്ടത്തിലാണ് അതു സ്ഥിരീകരിക്കുന്നത്. കേരളത്തിലെ മന്ത്രിമാര്‍ ആരും തിരിഞ്ഞുനോക്കാത്ത സമരവേദിയിലേക്ക് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് എത്തിച്ചേര്‍ന്നത്. ഇതോടെ രാഹുലിനെ മുന്നില്‍ നിര്‍ത്തിയുള്ള കളിക്കാണ് കേരളത്തിലെ കോണ്‍ഗ്രസ് ഒരുങ്ങുന്നതെന്നു സിപിഎം തിരിച്ചറിഞ്ഞു. ആതോടെയാണ് സിപിഎം രാഹുലിനെതിരെ ആഞ്ഞടിച്ചത്.
https://www.facebook.com/Malayalivartha