കിളിമാനൂരിലുണ്ടായ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം.... ആറ് മാസം പ്രായമുള്ള കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കിളിമാനൂരിലുണ്ടായ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം.... ആറ് മാസം പ്രായമുള്ള കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംസ്ഥാന പാതയില്‍ പാപ്പാലയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് യുവതി മരിച്ചത്.
ദമ്പതികളും കൈക്കുഞ്ഞും സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആറ് മാസം പ്രായമുള്ള കുഞ്ഞ് പരുക്കൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു. അടയമണ്‍ വയ്യാറ്റിന്‍കര കരിക്കകത്ത് വീട്ടില്‍ രഞ്ജിത്ത് ലാലിന്റെ ഭാര്യ കാവേരിയാണ് മരിച്ചത്. 24 വയസായിരുന്നു.
പരുക്കേറ്റ രഞ്ജിത്ത് ലാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പരുക്കേല്‍ക്കാതെ രക്ഷപ്പെട്ട മകന്‍ കെവിന്‍(6 മാസം) എസ്എടി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്.
പാപ്പാല ഐഒസി പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. കിളിമാനൂരില്‍ ബന്ധുവിന്റെ വിവാഹ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍.
ഈ സമയം തെറ്റായ ദിശയില്‍ നിന്നുമെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡില്‍ തലയിടിച്ചു വീണ കാവേരിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചു.
പിന്നീട് തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. രഞ്ജിത്തിന്റെയും കാവേരിയുടെയും വിവാഹം മൂന്ന് വര്‍ഷം മുമ്പാണ് നടന്നത്.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കാവേരിയുടെ കടയ്ക്കല്‍ കുറ്റിക്കാട്ടെ വീട്ടിലേക്ക് കൊണ്ടു പോയി. സംഭവത്തില്‍ കേസ് എടുത്ത് കിളിമാനൂര്‍ പൊലീസ് .
https://www.facebook.com/Malayalivartha