പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഗുവാഹത്തിയിൽ കളിച്ചേക്കില്ല... പന്ത് ആയിരിക്കും ഇന്ത്യൻ നായകൻ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിസിനിടെ കഴുത്തിന് പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഗുവാഹത്തിയിൽ കളിച്ചേക്കില്ല. ആശുപത്രി വിട്ടെങ്കിലും ഗിൽ ഇപ്പോഴും വിശ്രമത്തിലാണുള്ളത്. വിമാന യാത്ര ഒഴിവാക്കാനായി ഡോക്ടർമാർ ആവശ്യപ്പെട്ടതിനാൽ കൊൽക്കത്തയിൽ നിന്ന് റോഡ് മാർഗമാവും ഗിൽ ഗുവാഹത്തിയിൽ എത്തുക.
ശനിയാഴ്ച തുടങ്ങുന്ന രണ്ടാം ടെസ്റ്റിന് മുൻപ് ഗില്ലിന്റെ പരിക്ക് ഭേദമാവില്ലെന്നാണ് സൂചന. ഇങ്ങനെയെങ്കിൽ സായി സുദർശനോ, ദേവ്ദത്ത് പടിക്കലോ ടീമിൽ ഇടംപിടിക്കുന്നതാണ്.
കൊൽക്കത്തയിലെ ആദ്യ ഇന്നിംഗ്‌സിൽ മൂന്ന് പന്തിൽ നാല് റൺസെടുത്ത് നിൽക്കേയാണ് ഗില്ലിന്റെ കഴുത്തിന് പരിക്കേറ്റത്. അപ്പോൾ തന്നെ കളിക്കളം വിട്ട ഗിൽ രണ്ടാം ഇന്നിംഗ്‌സിലും ബാറ്റ് ചെയ്തില്ല. ഗില്ലിന്റെ അഭാവത്തിൽ റിഷഭ് പന്താണ് ഇന്ത്യയെ നയിച്ചത്.
ഗുവാഹത്തി ടെസ്റ്റിൽ ഗിൽ കളിച്ചില്ലെങ്കിൽ പന്ത് ആയിരിക്കും ഇന്ത്യൻ നായകൻ. ആദ്യ ടെസ്റ്റിൽ തോറ്റ ഇന്ത്യക്ക് ഗുവാഹത്തിയിൽ ജയം അനിവാര്യമാണ്. എങ്കിൽ മാത്രമെ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ഒപ്പമെത്താനായി ഇന്ത്യക്ക് കഴിയുകയുള്ളൂ.
"
https://www.facebook.com/Malayalivartha

























