കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്..... പവന് 1280 രൂപയുടെ കുറവ്

സ്വർണവിലയിൽ വൻ ഇടിവ്. പവന് 1280 രൂപയാണ് ഇന്നു താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 90,680 രൂപ. ഗ്രാമിന് 160 രൂപ കുറഞ്ഞ് 11,335 ആയി.
കഴിഞ്ഞ ദിവസം പവന്‍ വില ഒറ്റയടിക്ക് 1440 രൂപ താഴ്ന്നിട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാവിലെ 80 രൂപ കുറഞ്ഞ വില വൈകുന്നേരത്തോടെ തിരിച്ചു കയറി. പവന് 320 രൂപയാണ് വൈകിട്ട് വര്‍ധിച്ചത്. ഇതിനു പിന്നാലെയാണ് ഇന്നത്തെ ഇടിവ്.
അമേരിക്കയില്‍ ആഴ്ചകളോളം നീണ്ടുനിന്ന ഷട്ട്ഡൗണ്‍ അവസാനിച്ചത് വിപണിയെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
"
https://www.facebook.com/Malayalivartha























