രാജ്യതലസ്ഥാനത്ത് അന്തരീക്ഷമലിനീകരണം രൂക്ഷം.....വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന നിലയിൽ

ഡൽഹിയെ ശ്വാസം മുട്ടിച്ച് അതിരൂക്ഷ വായുമലിനീകരണം. വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന് ഗുരുതര വിഭാഗത്തിന് അടുത്തെത്തി. 392 ആണ് ഇന്ന് ഡൽഹിയിൽ രേഖപ്പെടുത്തിയ ശരാശരി എക്യുഐ. 15ലധികം സ്ഥലത്ത് ഇത് 400 മുകളിൽ തുടരുകയാണ്.
വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗ്രാപ് മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ ഡൽഹിയിൽ തുടരാൻ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് നിർദേശം നൽകി. നിർമ്മാണ പ്രവർത്തനങ്ങൾക്കടക്കം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വരും ദിവസങ്ങളിലും തുടരും.
അതേസമയം അന്തരീക്ഷത്തിൽ പുകയും വിഷവാതകങ്ങളും മറ്റു രാസപദാർഥങ്ങളും കലരുന്നതുമൂലം ഉണ്ടാകുന്ന മലിനീകരണമാണ് അന്തരീക്ഷമലിനീകരണം. മനുഷ്യന്റേയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടേയും നിലനിൽപ്പിന് തന്നെ ഇത് ഭീഷണിയാകാനിടയുണ്ട്.
രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയർന്നതിന് പിന്നാലെ ചില വാഹനങ്ങളുടെ ഉപയോഗത്തിന് താത്കാലികമായി നിരോധനം ഏർപ്പെടുത്തി അധികൃതർ. വായുഗുണനിലവാര സൂചിക (AQI) 400 എന്ന നില കടന്നതോടെയാണ് വാഹനങ്ങൾക്ക് ഡൽഹിയിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha
























