നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിക്കോട്ട് നിന്ന് മത്സരിക്കാനില്ല... കാസര്‍ഗോഡോ കണ്ണൂരോ അല്ലാതെ മറ്റൊരു സീറ്റിലും മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ.എം. ഷാജി

നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിക്കോട്ട് നിന്ന് മത്സരിക്കാനില്ലെന്ന് കെ.എം. ഷാജി. അഴീക്കോടിന് പകരം കാസര്‍കോട് സീറ്റില്‍ മത്സരിക്കാനാണ് ഷാജിക്ക് താത്പര്യം. മുസ്ലീം ലീഗ് നേതൃത്വത്തെ അദ്ദേഹം ഇക്കാര്യം അറിയിച്ചു.
കാസര്‍ഗോഡോ കണ്ണൂരോ അല്ലാതെ മറ്റൊരു സീറ്റിലും മത്സരിക്കാന്‍ താത്പര്യമില്ലെന്നും ഈ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അഴീക്കോട്, കണ്ണൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസുമായി വച്ച് മാറുക എന്ന നിര്‍ദേശവും ഷാജി ലീഗ് നേതൃത്വത്തിന് മുമ്ബില്‍ വച്ചിട്ടുണ്ട്.
അതേസമയം, കണ്ണൂര്‍ സീറ്റ് വീട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കില്ല. കഴിഞ്ഞ രണ്ട് തവണയായി അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഷാജി 2016ല്‍ മാദ്ധ്യമപ്രവര്‍ത്തകനായ നികേഷ് കുമാറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്ക് എത്തിയത്.
വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്ന ഷാജിക്കെതിരെ ഇ ഡിയും അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്തിരുന്നു. കേസന്വേഷണം തുടരുന്നതിനിടെയാണ് മണ്ഡലം മാറ്റം എന്ന ആവശ്യവുമായി ഷാജി രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha