ഷാഫിയെ തറപ്പറ്റിക്കാന്‍ സിപിഎം ഇറക്കിയിരിക്കുന്നത് ഉശിരന്‍ കോണ്‍ഗ്രസുകാരനെ...പാലക്കാട് അട്ടിമറി..

കേരളത്തിലെ കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ ശുഭമല്ല എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്.അതും ഷാഫിയുടെ സ്വന്തം തട്ടകത്തില്‍. ഷാഫിയെ തറപ്പറ്റിക്കാന്‍ സിപിഎം ഇറക്കിയിരിക്കുന്നത് ഉശിരന്‍ കോണ്‍ഗ്രസുകാരനെ തന്നെയാണ്. അപ്പോള്‍ പാലക്കാട് അട്ടിമറി ഏതാണ്ട്്ഉറപ്പായി. ഈ വാര്‍ത്ത വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന ചില കമന്റുകള്‍ പരിശോധിച്ചാല്‍ എല്ലാം വ്യക്തം. ആ കമന്റുകള്‍ നോക്കാം. നാടകം കളിക്കുന്ന ഷാഫിക്ക് മാത്രം പോരല്ലോ സീറ്റ്, വല്ലപ്പോഴും വണ്ടി വലിക്കുന്ന കാളകളും ചിലതൊക്കെ അര്‍ഹിക്കുന്നുണ്ട്
മുന്‍ ഡി സി സി പ്രസിഡന്റിനെ ഒക്കെ ഇങ്ങിനെ തുടര്‍ച്ചയായി അവഗണിക്കുന്നത് ശരിയാണോ. ഡി സി സി പ്രസിഡന്റായവന്‍ പോലും കാലുമാറിയാല്‍ പിന്നെ കോണ്‍ഗ്രസിന്റെ കാര്യം എന്താവും ? സ്ഥാനാര്‍ഥി നിര്‍ണ്ണയ കടമ്പ പോലും കടക്കാന്‍ പറ്റാത്ത പാര്‍ട്ടി. ഇത്തവണ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ കോണ്‍ഗ്രസില്‍ സീറ്റ് വിഭജനം നടക്കുമെന്ന് അന്നേ പറഞ്ഞിരുന്നതല്ലേ. അപ്പോള്‍ പ്രേക്ഷകര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി എന്ന് കരുതുന്നു.
അതായത് പ്രശ്‌നങ്ങള്‍ ഒഴിഞ്ഞ നേരമില്ല പാര്‍ട്ടിക്ക്. പ്രത്യേകിച്ചും പാര്‍ട്ടിക്ക് ഉറപ്പുള്ള മണ്ഡലത്തില്‍ പോലും വിമത നീക്കം തുടങ്ങിയിരിക്കുന്നു എന്ന് അര്‍ഥം. പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമാണ്. ഷാഫി പറമ്പിലിനെതിരെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി.ഗോപിനാഥ് സിപിഎം പിന്തുണയോടെ മത്സരിച്ചേക്കും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമുണ്ടാകാനാണ് സാധ്യത.
കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നു. എ.വി.ഗോപിനാഥ് പാര്‍ട്ടിയുടെ സംസ്ഥാന, ജില്ലാ നേതൃത്വവുമായി നേരത്തെ തന്നെ ഭിന്നതയിലായിരുന്നു.
ഡിസിസി അധ്യക്ഷനായി സേവനം ചെയ്യുമ്പോഴാണ് 2011 ല്‍ ഷാഫി പറമ്പില്‍ ആദ്യമായി പാലക്കാട് മത്സരിക്കാനായി എത്തുന്നത്. എ.വി.ഗോപിനാഥിനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരിക്കെയാണ് കെഎസ്യുക്കാരനായ ഷാഫിയെ മത്സരിപ്പിക്കുന്നതും എ.വി.ഗോപിനാഥ് അച്ചടിച്ചു വച്ചിരുന്ന പോസ്റ്ററുകളും മറ്റും മാറ്റുന്നതും.
അന്ന് മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വത്തിനു കഴിഞ്ഞതുമില്ല. പാര്‍ട്ടി അവഗണിക്കുന്നുവെന്നും തന്നെ ഉന്മൂലനം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതിന്റെ കാരണം അറിയണമെന്നും എ.വി.ഗോപിനാഥ് പറയുന്നു.
പാര്‍ട്ടി വിടുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്നും എ.വി.ഗോപിനാഥ് പറഞ്ഞു. നേതാക്കളുടെ സമീപനം അനുസരിച്ച് തീരുമാനമെടുക്കും. തന്റെ യോഗ്യതക്കുറവ് പാര്‍ട്ടി വ്യക്തമാക്കണമെന്നും എ.വി. ഗോപിനാഥ് പറഞ്ഞുകഴിഞ്ഞു. അപ്പോള്‍
https://www.facebook.com/Malayalivartha