സർക്കാരിന്റെ അനുവാദത്തോടുകൂടി തൃശൂർ പൂരം നടത്തുമെന്ന് ജില്ലാ കളക്ടർ; ഏതൊക്കെ ചടങ്ങ് വേണമെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല, ജനത്തിരക്ക് പരമാവധി കുറയ്ക്കും

സർക്കാരിന്റെ തീരുമാനത്തോടുകൂടി തൃശൂർ പൂരം നടത്തുമെന്ന് തൃശൂർ ജില്ലാകളക്ടർ അറിയിച്ചു. ജനത്തെ പരമാവധി കുറയ്ക്കാനാണ് തീരുമാനം. ഏതൊക്ക ചടങ്ങുകൾ വേണമെന്ന് ഇതുവരെയും തീരുമാനിച്ചിട്ടില്ല. പതിനഞ്ച് ആന വേണമെന്ന ദേവസ്വത്തിന്റെ ആവശ്യം സർക്കാരിനെ അറിയിക്കുമെന്നും കളക്ടർ പറയുകയുണ്ടായി.
ഈ മാസം ഒൻപതാം തിയതി വീണ്ടും യോഗം ചേരുമെന്നും സർക്കാർ അറിയിച്ചു. വിശദമായ വിവരവും സർക്കാരിന് നല്കുന്നതാണ്. ജില്ലാ ഭരണകൂടത്തിന് തീരുമാനത്തിലിടഞ്ഞ് നില്‍ക്കുകയാണ് പാറമേക്കാവ് ദേവസ്വം. എന്നാൽ പതിനഞ്ച് ആനയെ അനുവദിക്കണമെന്ന് ദേവസ്വം അറിയിച്ചിരിക്കുകയാണ്.
പൂരത്തിന് കുറച്ച് ആന കൂടിയാൽ കോവിഡ് കൂടുമോയെന്നാണ് ദേവസ്വത്തിന്റെ ചോദ്യം.രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ക്കില്ലാത്ത എന്ത് കോവിഡ് പ്രോട്ടോക്കോളാണ് തൃശൂര്‍ പൂരത്തിനെന്നാണ് ദേവസ്വം ബോര്‍ഡ് ഉന്നയിക്കുന്ന മറ്റൊരു ചോദ്യം.
ഏപ്രിൽ ഇരുപത്തിമൂന്നിനാണ് തൃശൂർ പൂരം. ജനങ്ങളെ വേണമെങ്കിൽ നിയന്ത്രിച്ചോളു, പൂരം പതിവുപോലെ നടക്കട്ടെ എന്നാണ് ദേവസ്വം കാരുടെ അഭിപ്രായം. പൂരത്തിന്റെ ഒരുക്കങ്ങള്‍ രണ്ടുമാസം മുമ്പേ തുടങ്ങണം. എന്നാല്‍ കുടമാറ്റം ഉള്‍പ്പെടെ ഏതൊക്കെ ചടങ്ങുകള്‍ വേണമെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.
https://www.facebook.com/Malayalivartha

























