സൗദി പ്രോലീഗില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ബൈസിക്കിള്‍ ഗോള്‍ ആരാധക മനംകവര്‍ന്നു

സൗദി പ്രോലീഗില്‍ അല്‍ ഖലീജിനെ ഒന്നിനെതിരെ നാല് ഗോളുകളുടെ തകര്‍പ്പന്‍ ജയമാണ് അല്‍ നസര്‍ നേടിയത്. മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ബൈസിക്കിള്‍ ഗോള്‍ ആരാധക മനംകവരുകയായിരുന്നു.
എതിര്‍ ടീമിന്റെ പോസ്റ്റില്‍ നിന്നും വായുവില്‍ ഉയര്‍ന്നു ചാടിയ റൊണാള്‍ഡോ അത്ഭുതകരമായി അല്‍ ഖലീജ് ഗോള്‍ കീപ്പര്‍ക്ക് ഒരു അവസരവും നല്‍കാതെ ലക്ഷ്യം കാണുകയായിരുന്നു റൊണാള്‍ഡോയുടെ 934ാം ഗോളായിരുന്നു ഇത്. 46 ഗോളുകള്‍ കൂടി നേടിയാല്‍ 1000 ഗോളുകളെന്ന പുത്തന്‍ നാഴികക്കല്ല് സ്വന്തമാക്കാന്‍ സാധിക്കും.
മത്സരത്തില്‍ റൊണാള്‍ഡോക്ക് പുറമെ ജാവോ ഫെലിക്‌സ്, സാദിയോ മാനേ, വെസ്ലി എന്നിവരാണ് അല്‍ നസറിനായി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.
https://www.facebook.com/Malayalivartha






















