നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.... കേസിന്റെ വിധി പ്രസ്താവിക്കുന്ന തീയതിയും ഇന്നു തീരുമാനിച്ചേക്കും

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നതാണ്. അന്തിമ വാദം പൂർത്തിയായ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയ നിവാരണം അവസാനഘട്ടത്തിലാണുള്ളത്
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുക. പൾസർ സുനി എന്ന സുനിൽകുമാറാണ് കേസിൽ ഒന്നാം പ്രതി. നടൻ ദിലീപാണ് കേസിലെ എട്ടാം പ്രതി. ഈ മാസം 20 ന് കേസ് കോടതി പരിഗണിച്ചിരുന്നു. അന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അജകുമാറും പൊലീസ് ഉദ്യോഗസ്ഥരും കോടതിയിൽ സന്നിഹിതരായിരുന്നു.
അതേസമയം വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസ് അന്തിമഘട്ടത്തിലെത്തി നിൽക്കുന്നത്. കേസിന്റെ വിധി പ്രസ്താവിക്കുന്ന തീയതിയും ഇന്നു തീരുമാനിച്ചേക്കും.
" f
https://www.facebook.com/Malayalivartha

























