എൽ.ഡി.എഫ് സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ ലൈഫ്, ആർദ്രം, വിദ്യാദ്യാസയജ്ഞം, ഹരിതകേരളം, ശുചിത്വ കേരളം, റീബിൽഡ് കേരളം എന്നീ നവകേരളം മിഷനുകൾ രണ്ടാം പിണറായി സർക്കാർ കുഴിച്ചുമൂടി; വിമർശിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

നവകേരളം മിഷനുകൾ കുഴിച്ചുമൂടിയെന്ന വിമർശവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- എൽ.ഡി.എഫ് സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ ലൈഫ്, ആർദ്രം, വിദ്യാദ്യാസയജ്ഞം, ഹരിതകേരളം, ശുചിത്വ കേരളം, റീബിൽഡ് കേരളം എന്നീ നവകേരളം മിഷനുകൾ രണ്ടാം പിണറായി സർക്കാർ കുഴിച്ചുമൂടിയതായി മിഷനുകളുടെ മുൻ കോർഡിനേറ്റർ കൂടിയായ .
നേട്ടങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ടിനായി നവകേരളം സർവേ നടത്തുന്ന സർക്കാരിന് പോസ്റ്റുമാർട്ടം റിപ്പോർട്ട് തയ്യാറാക്കാനേ കഴിയൂ. ലൈഫ് മിഷൻ പ്രകാരം രണ്ടാം പിണറായി സർക്കാർ 4.75 ലക്ഷം ഗുണഭോക്താക്കളെ പ്രഖ്യാപിച്ചെങ്കിലും ഒന്നര ലക്ഷത്തോളം പേർക്കു മാത്രമാണ് വീട് ലഭിച്ചത്. നഗരങ്ങളിലെ പ്ലാറ്റ് സമുച്ചയ നിർമ്മാണം പൂർണ്ണമായും അവതാളത്തിലാണ്.
ആർദ്രം മിഷൻ മുഖേന എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതി ഉപേക്ഷിച്ച മട്ടാണ്. മിക്ക ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടറോ മരുന്നോ ഇല്ലാത്ത ദുരവസ്ഥയാണ്.പൊതുവിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാക്കാനുള്ള വിദ്യാഭ്യാസ യജ്ഞം പരാജയപ്പെട്ടു. വിദ്യാർത്ഥികളുടെ സംഖ്യ ഭീമമായി കുറഞ്ഞതിനാൽ കോടികൾ മുടക്കി പുതിയ കെട്ടിടങ്ങൾ പണിത പല സർക്കാർ സ്കൂളുകളും അടച്ചുപൂട്ടേണ്ട നിലയിലാണ്.
ഉറവിട മാലിന്യ സംസ്ക്കരണം മിക്കയിടത്തും നടക്കാത്തതിനാൽ മാലിന്യ മുക്ത കേരളം എന്ന ഹരിത കേരള മിഷൻ ലക്ഷ്യം വിജയിച്ചില്ല. മാലിന്യ സംസ്കരണ പ്ലാൻ്റുകൾ ഒരു നഗരത്തിലും സ്ഥാപിച്ചില്ല. പ്രളയത്തെ തുടർന്ന് രൂപീകരിച്ച റീബിൽഡ് കേരള മിഷൻ ഒരു പുനർനിർമ്മാണ പ്രവർത്തനവും നടത്തിയിട്ടില്ല.
https://www.facebook.com/Malayalivartha

























